നേമം സഹകരണ ബാങ്ക് നിക്ഷേപക തട്ടിപ്പ്; അന്വേഷണം ഇഡിക്ക് കൈമാറണമെന്ന് ഫ്രാൻസ്
1478823
Wednesday, November 13, 2024 7:14 AM IST
നേമം: സിപിഎം നിയന്ത്രണത്തിലുള്ള നേമം സഹകരണ ബാങ്കിലെ 60കോടി രൂപയുടെ നിക്ഷേപ തട്ടിപ്പും, വ്യാജ സ്ഥിരം നിക്ഷേപ സർട്ടിഫിക്കറ്റുകൾ നൽകി കെഎസ്എഫ്ഇയെ കബളിപ്പിച്ചതും സംബന്ധിച്ച അന്വേഷണം ഇഡിക്ക് കൈമാറണമെന്ന് നേമത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാൻസ് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ബാങ്കിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ധർണ ഫ്രാൻസ് രക്ഷാധികാരി ആർ.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. നിക്ഷേപകരുടെ പണം വിനിയോഗിച്ച് നിർമിച്ച ബാങ്ക് മന്ദിരം അടിയന്തിരമായി ലേലം ചെയ്യണമെന്നും , മുൻ ഭരണസമിതി അംഗങ്ങളുടെ സ്വത്തുവകകൾ കണ്ട് കെട്ടണമെന്നും ഫ്രാൻസ് ആവശ്യപ്പെട്ടു.
മണ്ണാങ്കൽ രാമചന്ദ്രൻ, കൗൺസിലർ എം.ആർ.ഗോപൻ, ആർ.വിജയൻ നായർ, മുജീബ് റഹ്മാൻ, നേമം രാജൻ, ജനീർ, ജയദാസ് സ്റ്റീഫൻസൺ, ശാന്തിവിള വിനോദ്, കെ.ബി. ഗോപകുമാർ, സജിത കുമാരി എന്നിവർ പ്രസംഗിച്ചു.