ഗാന്ധി പാര്‍ക്കിലെ പ്രതിമയ്ക്കരികെ വേസ്റ്റ്ബോക്സ്: പ്രതിഷേധം വ്യാപകം
1479050
Thursday, November 14, 2024 6:53 AM IST
പാറശാല: പാറശeല ഗാന്ധി പാര്‍ക്ക് ജംഗ്ഷനില്‍ ഗാന്ധി പ്രതിമയ്ക്കു സമീപം വേസ്റ്റ് ബോക്സ് സ്ഥാപിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കി. പാറശാല പഞ്ചായത്താണ് രാഷ്ട്രപിതാവിനെ അവഹേളിക്കുന്ന രീതിയില്‍ ഗാന്ധിജിക്കു സമീപം വേസ്റ്റ് കുപ്പി ബോക്സ് സ്ഥാപിച്ചത്.
പാറശാല പഞ്ചായത്തില്‍ ബസ് സ്റ്റോപ്പ് ജംഗ്ഷന് മുതല്‍ നിരവധി സ്ഥലങ്ങള്‍ വേസ്റ്റ് ബോക്സ് സ്ഥാപിക്കാന്‍ ഉണ്ടെന്നിരിക്കെ മനപ്പൂര്‍വ്വം ഗാന്ധിജിക്ക് സമീപം മാലിന്യം നിക്ഷേപിക്കാനുള്ള അവസരമൊരുക്കിയ പഞ്ചായത്തിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ്.
രാഷ്ട്രപിതാവിനെ അപമാനിക്കുന്ന രീതിയിലുള്ള വേസ്റ്റ് ബോക്സ് എത്രയും വേഗം പഞ്ചായത്ത് അധികൃതർ എടുത്തുമാറ്റിയില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു പാറശാല മുന്‍ എംഎല്‍എ എ.ടി. ജോര്‍ജും, ഡിസിസി ക്രെട്ടറി ആർ. വത്സലനും അധികൃതർക്കു മുന്നറിയിപ്പ് നല്കി.