പെരുങ്കടവിള പഞ്ചായത്തിൽ അങ്കണവാടികളിൽ അഴിമതി ആരോപണം: പ്രതിഷേധവുമായി പ്രതിപക്ഷം
1479047
Thursday, November 14, 2024 6:53 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ 25 അങ്കണവാടികളിലും വന്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ കക്ഷിനേതാക്കള്‍ പ്രതിഷേധിച്ചു. അമ്പലത്തറയില്‍ ഗോപകുമാര്‍, എസ്.എസ്. ശ്രീരാഗ് എന്നിവരുടെ നേതൃത്വത്തില്‍ കാ ക്കണം മധു, കെ.എസ്. ജയചന്ദ്രന്, മഞ് ജുഷാ ജയന്, ധന്യ പി. നായര്‍, വിനീതകുമാരി, വി.എ. സചിത്ര തുടങ്ങി എട്ടംഗങ്ങാണു പഞ്ചായത്ത് കമ്മിറ്റി ഹാളില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്.
അങ്കണവാടികളില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും നല്കുന്ന ധാന്യങ്ങളും അനുപൂരക പോഷകാഹാരങ്ങളും കൃത്യമായ അളവിലല്ലാതെയും കാലാവധി കഴിഞ്ഞുമാണ് നൽകുന്നതെ ന്നാണ് ആരോപണം. കുട്ടികള്‍ക്കു നല്കുന്ന പാലിന്റെയും മുട്ടയുടെയും അളവില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്നും ആരോ പണമുണ്ട്. ചില അങ്കണവാടി ടീച്ചര്മാര് കൃത്യസമയത്ത് ജോലി ക്കു വരുന്നില്ലെന്നും ജോലി സമ യത്ത് സ്വന്തം ആവശ്യങ്ങള്‍ക്കായി പോകുന്നുണ്ടെന്നും പ്ര തിപക്ഷം ആരോപിച്ചു.
അങ്കണവാടി ടീച്ചര്മാര് നടത്തേണ്ട ഭവനസന്ദര്‍ശനങ്ങള്‍ കൃത്യമായി നടത്താത്തതും സര്‍ക്കാരിന്റെ ഡിജി കേരള പോലുള്ള പദ്ധതികളില്‍ സഹകരിക്കാത്തതും ജാഗ്രതാസമിതി കൂടാത്തതും ഉൾപ്പെടെയള്ള കാരണങ്ങളും ചൂണ്ടിക്കാട്ടി. 10 മുതൽ 20 വർഷം വരെ തുടര്‍ച്ചയായി ജോലി ചെയ്ത ടീച്ചര്‍മാരെ സ്ഥലംമാറ്റി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ യോഗം നടത്തിയിരുന്നു. 10 ദിവസത്തിനുള്ളില്‍ സ്ഥലം മാറ്റിനിയമിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബ്ലോക്ക് വനിതാ ശിശു വികസന ആഫീസര്‍ക്കു സെക്രട്ടറികത്തും നല്‍കിയിരുന്നു.
ഇതുവരെ കമ്മിറ്റി തീരുമാനം നടപ്പായില്ല. അങ്കണവാടി ടീച്ചര്‍മാരെ സംരക്ഷിക്കുന്ന പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നടപടിക്കെതിരെയാണ് പ്രതിഷേധമെന്നും പ്രതിപക്ഷം പറഞ്ഞു. പ്രതിഷേധ ധര്ണമൂലം കമ്മിറ്റി കൂടാതെ യോഗം പിരിഞ്ഞു.