നന്ദന്‍കോട്ട് തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
1478467
Tuesday, November 12, 2024 6:42 AM IST
തിരുവനന്തപുരം: നന്ദന്കോടിനു സമീപമുള്ള രണ്ടു വ്യാപാര സ്ഥാപനങ്ങളിലുണ്ടായ തീപിടുത്തത്തില്‍ ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടം. ആളപായമില്ല.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് പ്ലാമൂട് സ്വദേശി വിശ്വനാഥന്റെ ഫര്‍ണിച്ചര്‍ നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന അനിഴം ട്രഡേഴ്സ് എന്ന സ്ഥാപനത്തിലും ഇതിനു സമീപമുള്ള ലക്ഷ്മി ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനത്തിലും തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ അനിഴം ട്രഡേഴ്സ് പൂര്‍ണമായും ലക്ഷ്മി ഇലക്ടിക്കല്‍സ് ഭാഗികമായും കത്തിനശിച്ചു. അനിഴം ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലാണു തീപിടുത്തുമുണ്ടായത്.
തീ പിടിക്കാനുള്ള യഥാര്‍ഥകാരണം വ്യക്തമല്ല. കടയുടെ പിന്നില്‍ ചപ്പുചവറുകര് കത്തിച്ചതില്നിന്നു തീ പടര്‍ന്നതാകാമെന്നാണ് നിഗമനം. പിന്നീട് സമീപത്തെ ലക്ഷ്മി ഇലക്ട്രിക്കല്‍സിനു മുകളിലത്തെ നിലയിലേക്കു തീ പടരുകയായിരുന്നു. കടയുടമയും രണ്ടു ജീവനക്കാരുമാണ് കടയിലുണ്ടായിരുന്നത്. ശബ്ദംകേട്ട് വേഗം പുറത്തിറങ്ങി സമീപത്തെ പൈപ്പില്‍നിന്നും വെള്ളമൊഴിച്ച് അണയ് ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നു.
രാജാജി നഗര്‍, ചാക്ക എന്നീ യൂണിറ്റുകളിലെ നാല്പതോളം അഗ്നിശമന സേനാംഗങ്ങളെത്തിയാണു തീ അണച്ചത്. അനിഴം ട്രേഡേഴ്സില്‍ ഒരു കോടിയോളം രൂപയുടെയും ലക്ഷ്മി ഇലക്ട്രിക്കല്‍സില്‍ 10 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
രാജാജി നഗര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ എം. ഷാഫി, സ്റ്റേഷന് ഓഫീസര്‍മാരായ നിധിന്‍രാജ്, ഷാജി, അരുണ്‍, അനീഷ് ജില്ലാ ഫയര്‍ ഓഫീസര്‍ സൂരജ്, റീജിയണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ റഷീദ്, ചാക്ക യൂണിറ്റിലെ രാജേഷ്, അരുണ്‍ മോഹന്‍, സുധീര്‍, ഷെറിന്, ശരത് തുടങ്ങിയർ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി.