മെഡിക്കൽ കോഴ്സിന് അഡ്മിഷൻ ലഭിച്ചില്ല; പത്തൊൻപതുകാരി മരിച്ച നിലയിൽ
1478586
Tuesday, November 12, 2024 10:12 PM IST
കാട്ടാക്കട: പാര മെഡിക്കൽ കോഴ്സിനു അഡ്മിഷൻ ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ പത്തൊൻപതുകാരി ജീവനൊടുക്കിയ നിലയിൽ. വിളപ്പിൽശാല ശാസ്താംപാറ കരുവിലാഞ്ചി അരത്തോണിക്കുഴി ശിവാലയം വീട്ടിൽ ബിനോ കൃഷ്ണൻ-ഉഷാ കുമാരി ദമ്പതികളുടെ മകൾ നവമി (19)യെയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വഴുതക്കാട് വിമൻസ് കോളജിലെ ബിഎസ്സി കെമിസ്ട്രി രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിനും ബിഎസ്സി നഴ്സിംഗ് കോഴ്സിനും അഡ്മിഷൻ കിട്ടാത്തതിൽ നവമി മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. സഹോദരി ദശമി.