വിഴിഞ്ഞത്ത് എംഎസ്സി ബനഡിക്ട് എത്തി
1478461
Tuesday, November 12, 2024 6:42 AM IST
വിഴിഞ്ഞം: 46-ാമനായി എംഎസ്സി ബനഡിക്ട് എത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കണ്ടെയ്നർ കൈമാറ്റം ഒരു ലക്ഷം തികച്ച ചരിത്രമുഹൂർത്തവുംകുറിച്ചു. കൊളംബോ യിൽനിന്ന് കഴിഞ്ഞ ദിവസം രാവിലെ എത്തിയ ബനഡിക്ട ദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോൾ ട്രയൽ റൺ തുടങ്ങി നാലു മാസത്തിനിടയിൽ വിഴിഞ്ഞംവഴി കൈകാര്യം ചെയ് ത കണ്ടയ്നറുകളുടെ എണ്ണം 1,00,807 ആകും.
ജൂലൈ 12നു സാൻ ഫെർണാണ്ടോയെ വാർഫിൽ അടുപ്പിച്ച് തുടക്കം കുറിച്ച ട്രയൽ റൺ വൻ വിജയമാക്കുന്നതിൽ എംഎസ്സി എന്ന കപ്പൻ കമ്പനി നിർവഹിച്ച പങ്ക് വലുതായിരുന്നു. ഇതിനോടകം ചെറുതും വലുതുമായ 46 കണ്ടെയ്നർ കപ്പലുകൾ ചരക്കുമായി വിഴിഞ്ഞത്ത് അടുത്തു. ഇവയിൽനിന്ന് ജിഎസ്ടി ഇനത്തിൽ മാത്രം 7.4 കോടി രൂപ സർക്കാരിന്റെ ഖജനാവിലേക്ക് എത്തി.