ബിരുദകോഴ്സ് ഫീസ് വര്‍ധന: സര്‍വകലാശാല ആസ്ഥാനത്ത് കെഎസ്യുവിന്റെ പ്രതിഷേധം
1478795
Wednesday, November 13, 2024 7:02 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നാലു വര്‍ഷ ബിരുദ കോഴ്സ് പരീക്ഷയുടെ ഫീസ് വര്‍ധിപ്പിച്ചതില്‍ കെഎസ്യു പ്രതിഷേധം.ഇന്നലെ ഉച്ചകഴിഞ്ഞു യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ മുറിയിലേക്കെത്തിയ കെഎസ്എസ്യു നേതാക്കളും പ്രവര്‍ത്തകരും ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയായിരുന്നു.
യൂണിവേഴ്സിറ്റി രജിസ്ട്രാറെ കാണണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം പോലീസ് അംഗീകരിക്കാതെ വന്നതോടെയാണു തള്ളിക്കയറിയത്. തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന ഭാരവാഹി എം.എ. ആസിഫ്, ജില്ലാ ഭാരവാഹികളായ എസ്.പി. പ്രതുല്‍, അല്‍ അസ്വദ്, പി.എം.കെ. നിഹാല്‍, അഭിരാം,
തരുണ്‍ മണക്കാട്, അശ്വിന് നെയ്യാറ്റിന്‍കര, പ്രാണ്‍, സുജിത്ത്, ഫൈസല്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിനു നേതൃത്വം നല്കി. വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്ന ഒരു നടപടികളും ഉണ്ടാകില്ലായെന്ന മന്ത്രിയുടെ വാക്ക് പാഴായെന്നും തീരുമാനം പിന്‍വലിക്കുംവരെ ശക്തമായ സമരങ്ങളുമായി കെഎസ്യൂ മുന്നോട്ടു പോകുമെന്നും ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ പ്രസ്താവനയില്‍ അറിയിച്ചു.