നേമം സർവീസ് സഹകരണ ബാങ്കിൽ ബിജെപി ധർണ നടത്തി
1478460
Tuesday, November 12, 2024 6:42 AM IST
നേമം: നേമം സഹകരണ ബാങ്കിലെ അഴിമതി ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേമം ഏരിയാ കമ്മിറ്റി ധർണ നടത്തി. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എം.ആർ. ഗോപൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സജി അധ്യക്ഷനായി.
നേമം ജയകുമാർ, നേമം ബാലചന്ദ്രൻ, കരുമം രാജേഷ്, ശാന്തിവിള വിനോദ്, കൗൺസിലർമാരായ ദീപിക, ശ്രീദേവി, സൗമ്യ, ആശാനാഥ്, സംസ്ഥാന കൗൺസിൽ അംഗം നീറമൺകര ഹരി, രാജേഷ് നീറമൺകര, മേലാംകോട് ബിജു തുടങ്ങിയവർ സംസാരിച്ചു.