ആറയൂർ വിശുദ്ധ എലിസബത്ത് ദേവാലയ തിരുനാൾ കൊടിയേറി
1478452
Tuesday, November 12, 2024 6:42 AM IST
നെയ്യാറ്റിന്‍കര: ആറയൂർ വിശുദ്ധ എലിസബത്ത് ദേവാലയത്തിന്റെ 118- ാമത് ഇടവക തിരുനാൾ മഹോത്സവത്തിന് തുടക്കമായി. ഇടവക വികാരി മോൺ. വി.പി ജോസ് ആഘോഷകരമായ തിരുനാൾ കൊടിയേറ്റ് നടത്തി. നെയ്യാറ്റിൻകര രൂപത ജുഡീഷ്യൽ വികാരി മോൺ. ഡോ. ഡി. സെൽവരാജൻ മുഖ്യകാര്‍മികത്വം വഹിച്ചു.
പുത്തൻകട ഇടവക വികാരി ഫാ. സജി പുഞ്ചാൽ എസ്എസി വചനപ്രഘോഷണം നടത്തി. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന വചനാഭിഷേകധ്യാനം പോട്ട ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ആന്റണി പയ്യപ്പിള്ളിയും സംഘവും നയിക്കും. രൂപത ചാൻസിലർ ഡോ. ജോസ് റാഫേൽ, രൂപത എപ്പിസ്കോപ്പൽ വികാരി മോൺ. ഡോ. വിൻസന്റ് കെ. പീറ്റർ, രൂപത വികാരി ജനറാള്‍ മോൺ. ജി ക്രിസ്തുദാസ്, ഫാ. വത്സലൻ ജോസ്, ഫാ. ഷിജോ ജോസ്, ഫാ. ഹെൻസിൽ, ഫാ. ജോസഫ് അനിൽ, ഫാ. കിരൺ രാജ്, ഫാ. അനിൽകുമാർ, ഫാ. രാഹുൽ ബി ആന്റോ, ഫാ. ലിജോ ഫ്രാൻസ്, ഫാ. സാബു വർഗീസ്, ഫാ. ഡെന്നിസ് മണ്ണൂർ, ഫാ. രാജേഷ് കുറിച്ചിയിൽ എന്നിവർ തിരുകര്‍മങ്ങളില്‍ സംബന്ധിക്കും.
17ന് രാവിലെ പത്തിന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി. നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസന്റ് സാമുവല്‍ മുഖ്യകാര്‍മികത്വം വഹിക്കും. 18 ന് രാത്രി ഏഴിന് ഇടവകയിലെ 150 ൽ പരം കലാകാരന്മാർ അണിനിരക്കുന്ന മെഗാ ബൈബിൾ ദൃശ്യാവിഷ്കാരം -ദ ബൈബിൾ.