പ്ര​ശാ​ന്ത്

പേ​രൂ​ര്‍​ക്ക​ട: ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​നെ ഗു​സ്തി പ​ഠി​പ്പി​ച്ച വീ​ര​കേ​ര​ള ജിം​ഖാ​ന നൂ​റി​ന്‍റെ നി​റ​വി​ല്‍. ന്യൂ​ജെ​ന്‍ ജി​മ്മു​ക​ളും ഹെ​ല്‍​ത്ത് ക്ല​ബു​ക​ളും ജ​നി​ക്കു​ന്ന​തി​നു മു​മ്പ് 1924-ലാ​ണ് വ​ഞ്ചി​യൂ​രി​ല്‍ ഈ ​ഗു​സ്തി​ക്ക​ളം സ്ഥാ​പി​ത​മാ​യ​ത്. മോ​ഹ​ന്‍​ലാ​ല്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി പ്ര​ഗ​ത്ഭ​ര്‍ ഗു​സ്തി​യി​ല്‍ പ​യ​റ്റി​ത്തെ​ളി​ഞ്ഞ​ത് ഇ​വി​ടെ​യാ​ണ്.

വ​ഞ്ചി​യൂ​രി​ല്‍ നി​ന്ന് പാ​റ്റൂ​ര്‍ റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന വ​ഴി​യി​ലാ​ണ് വീ​ര​കേ​ര​ള നി​ല​കൊ​ള്ളു​ന്ന​ത്. തി​രു​വി​താം​കൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ കാ​യി​ക​വി​ഭാ​ഗം പ​രി​ശീ​ല​ക​ന്‍ കു​ട്ട​ന്‍​പി​ള്ള എ​ന്ന ശ്രീ​നാ​രാ​യ​ണ പി​ള്ള​യാ​ണ് രാ​ജ​കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ജിം​ഖാ​ന തു​ട​ങ്ങി​യ​ത്.

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി ബോ​ധേ​ശ്വ​ര​നാ​ണ് ''വീ​ര​കേ​ര​ള'' എ​ന്ന് പേ​രി​ട്ട​ത്. ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത് സ​ര്‍ സി.​പി​യും. 1977-78 കാ​ല​ഘ​ട്ട​ത്തി​ല്‍ തു​ടു​ത്ത ക​വി​ളു​ക​ളും, ക​ട്ടി​മീ​ശ​യു​മു​ള്ള, ഒ​രു ത​ടി​ച്ച പ​യ്യ​ന്‍ മു​ട​വ​ന്‍​മു​ക​ളി​ല്‍​നി​ന്ന് ഇ​വി​ടെ എ​ന്നും പ​രി​ശീ​ല​ന​ത്തി​ന് എ​ത്തു​മാ​യി​രു​ന്നു. സ്ഥി​രോ​ത്സാ​ഹി​യാ​യ അ​യാ​ള്‍ ഗു​സ്തി​മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നാ​മ​നാ​യി.

അ​വ​ന്‍ പി​ന്നീ​ട് ലോ​ക​മ​റി​യു​ന്ന ച​ല​ച്ചി​ത്ര​താ​രം മോ​ഹ​ന്‍​ലാ​ലാ​യി. സി​നി​മ​ക​ളി​ലെ സം​ഘ​ട്ട​ന രം​ഗ​ങ്ങ​ളി​ല്‍ ത​ന്‍റെ അ​നാ​യാ​സ പ്ര​ക​ട​ന​ത്തി​ന് അ​ടി​ത്ത​റ​യി​ട്ട​ത് വീ​ര​കേ​ര​ള​യു​ടെ ശി​ക്ഷ​ണ​മെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ പി​ന്നീ​ട് പ​ല​യാ​വ​ര്‍​ത്തി പ​റ​ഞ്ഞി​ട്ടു​ണ്ട്.

സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്താ​ണ് ജിം​ഖാ​ന പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പ​ഴ​മ​യു​ടെ പ്ര​താ​പ​ത്തി​ല്‍ ഇ​ന്നും ത​ല​യു​യ​ര്‍​ത്തി നി​ല്‍​ക്കു​ന്ന ഈ ​ഫ​യ​ല്‍​മാ​ന്‍​മാ​രു​ടെ കൂ​ടാ​രം പ​ങ്കു​വ​യ്ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ ആ​ദ്യ ജിം​ഖാ​ന​യു​ടെ ച​രി​ത്രം കൂ​ടി​യാ​ണ്.