മ​ഴ​: നെ​യ്യാ​ർ​ഡാ​മിന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി
Friday, June 28, 2024 6:28 AM IST
കാ​ട്ടാ​ക്ക​ട: ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് നെ​യ്യാ​ർ​ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി. ഇന്നലെ വൈകുന്നേര മാണ് ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളാ​ണ് ഉ​യ​ർ​ത്തി​യ​ത്. ഇ​പ്പോ​ൾ 80 സെന്‍റിമീറ്ററാണ് ഷട്ടർ ഉ​യ​ർ​ത്തിയി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ 40 സെ​ന്‍റി മീറ്ററാ യിരുന്നു ഉയർത്തിയിരുന്നത്. ക​ന​ത്ത ജ​ല​പ്ര​വാ​ഹ​മാ​ണ് ആ​റ്റി​ലേ​ക്ക് പ​തി​ക്കു​ന്ന​ത്. ഇ​വി​ടെ ന​ല്ല മ​ഴ പെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​ന​ത്തി​ലും ക​ന​ത്ത മ​ഴ​യാ​ണ്. അ​തി​നാ​ൽ ഷ​ട്ട​റു​ക​ൾ അ​ധി​ക​മാ​യി ഉ​യ​ർ​ത്തേ​ണ്ടി വ​രു​മെ​ന്ന് അ​ധി​കൃത​ർ അ​റി​യി​ച്ചു. ഒ​രു മ​ണി​ക്കൂ​റി​ൽ 20 സെന്‍റിമീ​റ്റ​ർ വീ​തം വെ​ള്ളം പൊ​ങ്ങി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

വെ​ള്ളം ആ​റ്റി​ലൂ​ടെ​യും ക​നാ​ലു​ക​ൾ വ​ഴി​യും ഇര ച്ചെത്തിയതോടെ പ്രദേശവാസി കൾ ഭീ​തി​യി​ലാ​ണ്. പ​ലയി​ട​ത്തും കൃഷിഭൂ​മി​ക​ളിൽ വെ​ള്ളം നി​റ​ഞ്ഞു. അ​ഞ്ചു​ച​ങ്ങ​ല പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി. മി​ക്ക​വ​രും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ലേ​യ്ക്കു മാ​റി​യി​ട്ടു​ണ്ട്. 84.400 മീ​റ്റ​ർ ജ​ല​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. പ​ര​മാ​വ​ധി നി​ര​പ്പ് 84.750 മീ​റ്റ​റാ​ണ്.

ഡാ​മി​ലേ​യ്ക്ക് നീ​രൊ​ഴു​ക്കു​ന്ന നെ​യ്യാ​ർ, ക​ല്ലാ​ർ, മു​ല്ല​യാ​ർ തു​ട​ങ്ങി​യ വ​ലി​യ ന​ദി​ക​ളും മ​ണി​യ​ങ്ക​ത്തോ​ട്, കാ​ര​ക്കു​ടി, അ​ഞ്ചു​നാ​ഴി​ത്തോ​ട്, കാ​ര​യാ​ർ തു​ട​ങ്ങി​യ 20 ളം ​ചെ​റു ന​ദി​ക​ളി​ലും ക​ന​ത്ത ജ​ല​പ്ര​വാ​ഹ​മാ​ണു​ള്ള​ത്.

ആ​റിന്‍റെ ഇ​രു ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃത​ർ അ​റി​യി​ച്ചു. അ​ണ​ക്കെ​ട്ട് നി​റ​ഞ്ഞ​തോ​ടെ കാ ച്ച്മെ​ന്‍റ് ഏ​രി​യാ​യി​ൽ വെ​ള്ളം ക​യ​റി. ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ അ​ടു​ക്ക​ള വ​രെ വെ​ള്ളം ക​യ​റി. പ​ല​രും താ​മ​സം മാ​റ്റി​യി​ട്ടു​ണ്ട്. ഇ​വി​ടു​ത്തെ കൃഷി​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

നെ​യ്യാ​റി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ന​ദി​ക്ക് ഇ​രു​വ​ശ​ത്തു​മു​ള്ള പു​ര​യി​ട​ങ്ങളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ക​ള്ളി​ക്കാ​ട് മു​ത​ൽ പൂ​വാ​ർ വ​രെ നീ​ണ്ടു കി​ട​ക്കു​ന്ന നെ​യ്യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് വ​ൻ കൃഷി നാ​ശ​മാ​ണ് സം​ഭ​വി​ച്ച​ത്. നെ​യ്യാ​റി​ന്‍റെ ക​ര​യി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ഭ്യ​ർ​ഥി​ച്ചു.