ഡിഎ​ൻഎ ഫ​ല​വും കാ​ത്ത് ജവാൻ ശാമുവലിന്‍റെ മൃതദേഹം
Saturday, June 29, 2024 6:32 AM IST
വി​ഴി​ഞ്ഞം: ഡി​എ​ൻ​എ ഫ​ല​വും കാ​ത്ത് ജ​വാ​ൻ പൂ​വാ​ർ ചെ​ക്ക​ടി​കു​ളം വെ​ട്ടി എ​സ്.​ജെ​ ഭ​വ​നി​ൽ ശാ​മു​വ​ലി​ന്‍റെ​ മൃ​ത​ദേ​ഹം.​ പൂ​വാ​ർ പോ​ലീ​സിന്‍റെ ​മേ​ൽ​നോ​ട്ട​ത്തി​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന റീ​പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നുശേ​ഷം മെ​ഡി​ക്ക​ൽ കോ​ളജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങാ​ൻ ഇ​നി​യും ദി​വ​സ​ങ്ങ​ളെ​ടു​ക്കും.

കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കു​ള്ള സാ​മ്പി​ൾ ഇ​ന്ന​ലെ ത​ന്നെ ഫോ​റ​ൻ​സി​ക് ലാ​ബി​ൽ ന​ൽ​കി. പ്ര​ത്യേ​ക പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് ഫ​ലം നേ​ര​ത്തെ എ​ത്തു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ26ന് ​ത​ന്നെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​മെ​ന്നു ക​രു​തി കു​ഴി​യെ​ടു​ത്ത് മ​റ്റു സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ വീട്ടു​കാ​ർ ഒ​രു​ക്കി​യി​രു​ന്നു.

മൃ​ത​ദേ​ഹം ജീ​ർ​ണി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്കാ​രം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യെ​ങ്കി​ലും കു​ഴിമൂ​ടി​യി​ല്ല. എ​ന്നാ​ൽ ഇ​നി​യൊ​രു ജ​വാ​ന്‍റെ ഭൗ​തീ​ക ശ​രീ​ര​ത്തി​നും ഇ​ത്ത​രം ഒ​ര​നു​ഭ​വം ഉ​ണ്ടാ​ക​രു​തെ​ന്നു കാ​ണി​ച്ച് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു ബ​ന്ധു​ക്ക​ൾ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യും അ​റി​യു​ന്നു.