പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ല്‍നി​ന്ന് ഷോക്കേറ്റ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു
Saturday, June 29, 2024 6:32 AM IST
വെ​ള്ള​റ​ട: അ​മ​ര​വി​ള ചാ​യ്‌​ക്കോ​ട്ടു​കോ​ണ​ത്ത് പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ല്‍ ച​വി​ട്ടി വ​യോ​ധി​ക​ന്‍ മ​രി​ച്ചു. ന​ടൂ​ര്‍​കൊ​ല്ല തൈ​ത്തൂ​ര്‍വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ ബാ​ബു (68) വി​നാ​ണ് ദാ​രു​ണാ​ന്ത്യ​മു​ണ്ടാ​യ​ത്.​

ഇന്നലെ രാ​വി​ലെ റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​രു​ന്ന സ​മ​യ​ത്താ ണ് ​വൈ​ദ്യു​തി ലൈ​നി​ല്‍ ച​വി​ട്ടി ഷോ​ക്കേ​റ്റ​ത്. ദി​വ​സ​ങ്ങ​ള്‍​ക്കുമു​മ്പാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ലെ തെ​ങ്ങു മ​റി​ഞ്ഞു വൈ​ദ്യു​തി ലൈ​നി​നു​മേ​ല്‍ വീ​ണ​ത്.

വൈ​ദ്യു​തി ക​മ്പി പൊ​ട്ടി​വീ​ണ​തു സ​മീ​പ​വാ​സിക​ള്‍ മാ​രാ​യ​മു​ട്ടം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ല്‍ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. മാ​രാ​യ​മു​ട്ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി. സംഭവ ത്തിൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.​

മൃ​ത​ദേ​ഹ​വു​മാ​യി ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച് നാ​ട്ടു​കാ​ർ

വെ​ള്ള​റ​ട: ഷോ​ക്കേ​റ്റ് ന​ടൂ​ര്‍​കൊ​ല്ല തൈ​ത്തൂ​ര്‍ വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ ബാ​ബു മരിച്ച സം​ഭ​ത്തി​ല്‍ മൃ​ത​ദേ​ഹ​വു​മാ​യി നാ​ട്ടു​കാ​ര്‍ മാ​രാ​യ​മു​ട്ടം ഇ​ല​ട്രി​സി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. വൈദ്യുതി ക​മ്പി പൊ​ട്ടിക്കി​ട​ക്കു​ന്ന വി​വ​രം നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ചി​ട്ടും കെഎസ്ഇബി ജീ​വ​ന​ക്കാ​ര്‍ ചെ​വിക്കൊണ്ടി​ല്ല എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ജോ​ലി​യി​ല്‍ അ​ലം​ഭാ​വം കാ​ണി​ച്ച ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ബോ​ര്‍​ഡ് ന​ട​പ​ടി യെടു​ക്കു​മെ​ന്നും ത​ക​രാ​റി​ലാ​യ ക​മ്പി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പു​നഃ സ്ഥാ​പി​ക്കു​മെ​ന്നും 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കു​മെ​ന്നും കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

അ​തി​ല്‍ അ​ഞ്ചു​ല​ക്ഷം രൂ​പ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ അ​വ​കാ​ശി​ക​ള്‍​ക്കു ന​ല്‍​കാ​മെ​ന്നും കെ​എ​സ് ഇ​ബി ഉ​റ​പ്പ് ന​ല്‍​കി. ബാ​ക്കി​യു​ള്ള തുക നി​യ​മാ​നു​സൃ​ത​മാ​യ അ​വ​കാ​ശി​ക്കു ന​ല്‍​കാ​മെ​ന്നും കെ​എ​സ്ഇ​ബി ഉ​റ​പ്പ് രേ​ഖാ​മൂ​ലം ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു മു​ന്നി​ല്‍ നി​ന്നു മൃ​ത​ദേ​ഹം കൊണ്ടുപോയത്.