മ​ണ്ണ​ന്ത​ല​യി​ൽ മൂ​ന്നുവ​യ​സു​കാരന് പൊള്ളലേറ്റ സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വ്
Saturday, June 29, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ണ്ണ​ന്ത​ല​യി​ൽ മൂ​ന്നു വ​യ​സു​കാ​രന്‍റെ ദേഹത്ത് തി​ള​ച്ച ചാ​യ വീണു പൊ​ള്ളലേറ്റ സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വ്. സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കു​ട്ടി​യു​ടെ മു​ത്ത​ച്ഛ​നെ പോ​ലീ​സ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ വി​ട്ട​യ​ച്ചു.

സം​ഭ​വം ന​ട​ന്ന സ​മ​യ​ത്ത് ഇ​ദ്ദേ​ഹം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ലെന്ന തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. സം​ഭ​വ​സ​മ​യം ഇ​ദ്ദേ​ഹം സ​മീ​പ​ത്തെ വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ ഇ​രി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ ര​ണ്ടാ​ന​ച്ഛ​നാ​ണ് ഇ​ദ്ദേ​ഹം.

കു​ട്ടി​യു​ടെ ദേ​ഹ​ത്ത് തി​ള​ച്ച ചാ​യ അ​ബ​ദ്ധ​ത്തി​ൽ വീ​ണ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഗു​രു​ത​ര​ പ​രി​ക്കേ​റ്റ കു​ട്ടി എ​സ്എടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള അ​റ​ിയി​പ്പ് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​ത്.

വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​ക്ക​ഴി​ഞ്ഞ 24 നാ​യിരുന്നു സം​ഭ​വം ന​ട​ന്ന​ത്.