സ്നേ​ഹ​സാ​ന്ദ്രം ഹാ​സ്യ​ര​ത്ന പു​ര​സ്കാ​രം ജ​ഗ​തി ശ്രീ​കു​മാ​റി​ന് സ​മ​ർ​പ്പി​ച്ചു
Sunday, June 30, 2024 6:15 AM IST
തി​രു​വ​ന​ന്ത​പു​രം: സ്നേ​ഹ​സാ​ന്ദ്രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഹാ​സ്യ​ര​ത്ന പു​ര​സ്കാ​രം ച​ല​ച്ചി​ത്ര ന​ട​ൻ ജ​ഗ​തി ശ്രീ​കു​മാ​റി​നു സ​മ്മാ​നി​ച്ചു. സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക്ഷേ​മ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. എം.​വി. ജ​യാ​ഡാ​ളി​യാ​ണ് പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ച​ത്. സൊ​സൈ​റ്റി ഫോ​ർ പീ​പ്പി​ൾ റൈ​റ്റ്സി​ന്‍റെ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ എ​സ്. വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ​ക്ക് ക​ർ​മ​ശ​ക്തി പു​ര​സ്കാ​ര​വും ച​ല​ച്ചി​ത്ര, ടി​വി താ​രം ഷി​ഫാ​ന ഷാ​ഫി, മാ​ധ്യ​മ-ക​ലാ-സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ റ​ഹിം പ​ന​വൂ​ർ എ​ന്നി​വ​ർ​ക്ക് സ്നേ​ഹാ​ദ​ര​വാ​യി ഉ​പ​ഹാ​ര​വും ജ​ഗ​തി ശ്രീ​കു​മാ​ർ സമ്മാനിച്ചു.

സ്നേ​ഹ​സാ​ന്ദ്രം ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ഷീ​ജ സാ​ന്ദ്ര, ന​ട​ൻ സു​നി​ൽ വി​ക്രം, എ.​എ. ഷാ​ഫി, ആ​ദി​ത്യ വി. ​നാ​യ​ർ, ജ​ഗ​തി ശ്രീ​കു​മാ​റി​ന്‍റെ മ​ക​ൻ രാ​ജ്കു​മാ​ർ ജ​ഗ​തി, കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.