ക്ഷേത്രത്തിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം
Friday, June 28, 2024 6:28 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​യ​റ്റു​വി​ള ഭാ​ഗ​ത്ത് ഒ​രു ക്ഷേ​ത്ര​ത്തി​ലും ര​ണ്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മോ​ഷ​ണം. ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ ഉ​പ​ക​ര​ണ​ങ്ങ​ളും പ​ണ​വും ഒ​രു സ്ഥാ​പ​ന​ത്തി​ലെ സി​സിടി​വിയും ​അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും പ​ലവ്യ​ഞ്ജ​ന​ക്ക​ട​യി​ൽ നി​ന്ന് 12000 രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ക​വ​ർ​ച്ച ന​ട​ന്നി​രി​ക്കു​ന്ന​ത്. മു​ര്യ​തോ​ട്ടം ദേ​വീക്ഷേ​ത്ര​ത്തി​ലെ തി​ട​പ്പ​ള്ളി​യി​ലെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് വി​ള​ക്കു​ക​ൾ, ഉ​രു​ളി, മ​ണി, കാ​ണി​ക്ക വ​ഞ്ചി​യി​ലു​ണ്ടാ​യി​രു​ന്ന 3000 രൂ​പ എ​ന്നി​വ​യാ​ണ് ക​വ​ർ​ന്ന​ത്.

പ​യ​റ്റു​വി​ള റോ​ഡി​ലെ സി​സ്കോ ലോ​ജി​സ്റ്റി​ക് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ സി​സിടി ​വി കാമ​റ​യും മോ​ണി​റ്റ​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ക​വ​ർ​ന്ന മോ​ഷ്ടാ​ക്ക​ൾ സ​മീ​പത്തെ ​ക​ട കു​ത്തി തു​റ​ന്ന് 12000 രൂ​പ​യും ക​വ​ർ​ന്നു. പ​രാ​തി​കളിൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു.