പ്ലാ​ക്കാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​ ജ​മ​ന്തി കൃ​ഷി​ക്ക് തു​ട​ക്ക​മിട്ടു
Sunday, June 30, 2024 11:34 PM IST
ആദിച്ചനല്ലൂർ: ദി ​പ്ലാ​ക്കാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദി​ച്ച​ന​ല്ലൂ​ർ കൃ​ഷി​ഭ​വ​ന്‍റേ​യും പ്ലാ​ക്കാ​ട് കു​ടും​ബ​ശ്രീയു​ടെ​യും സ​ഹ​ക​ര​ണ​ത്തോടെ ജ​മ​ന്തി കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി.

പ്ലാ​ക്കാ​ട് ഗു​രു നാ​ഗ​പ്പ​ൻ കാ​വ് പൈ​ങ്ങ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പു​ര​യി​ട​ത്തി​ലാ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​മ്പ് ന​ട​ന്ന പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ സ്ഥാ​പ​ന​മാ​ണ് ദി ​പ്ലാ​ക്കാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി .

അ​തി​ന്‍റെ മാ​തൃ​ക പി​ന്തു​ട​ർ​ന്നാ​ണ് ജ​മ​ന്തി കൃ​ഷി ആ​രം​ഭി​ക്കു​വാ​ൻ ലൈ​ബ്ര​റി​ക്ക് പ്ര​ചോ​ദ​ന​മാ​യ​ത്. ഓ​ണ​ക്കാ​ല​ത്ത് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​തെ സ്വ​യം പ​ര്യാ​പ്ത​മാ​വു​ക എ​ന്ന കേ​ര​ള സർക്കാരിന്‍റെ ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ലൈ​ബ്ര​റി​യും പ​ങ്കാ​ളി​യാ​കു​ക​യാ​ണ്.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ​എം. സു​ഭാ​ഷ്, സെ​ക്ര​ട്ട​റി എ​സ്. ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തൈ ​ന​ടീൽ ന​ട​ന്നു. ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ൾ, സാ​മൂ​ഹി​ക -സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ തുടങ്ങിയവ​ർ പ​ങ്കെ​ടു​ത്തു.