കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്
Sunday, June 30, 2024 6:15 AM IST
കാ​ട്ടാ​ക്ക​ട : കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. കാ​ട്ടാ​ക്ക​ട മൈ​ലോ​ട്ടു​മൂ​ഴി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10.30 ടെ​യാ​ണ് അ​പ​ക​ടം. കാ​ട്ടാ​ക്ക​ട നി​ന്നും നെ​യ്യാ​ർ​ഡാം കി​ക്മ കോ​ള​ജി​ൽ പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക്‌യാത്രികനും ക​ള്ളി​ക്കാ​ട്ടു നി​ന്നും കാ​ട്ടാ​ക്ക​ട​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ് . ബൈ​ക്ക് യാ​ത്രി​ക​നാ​യ വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​നൂ​ർ സ്വ​ദേ​ശി അ​ഖി​ൽ പി. ​ഗോ​പ​ന്‍റെ ത​ല​യ്ക്ക് പ​രി​ക്ക് പ​റ്റി. ഇ​യാ​ൾ കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.

കാ​ർ ഓ​ടി​ച്ച ആ​നാ​കോ​ട് സ്വ​ദേ​ശി അ​രു​ണി​നും പ​രി​ക്കേ​റ്റു. നെ​യ്യാ​ർ​ഡാം കി​ക്മ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് അ​ഖി​ൽ. കൊ​ടും വ​ള​വാ​ണ് ഇ​വി​ടെ. അ​ടു​ത്തി​ടെ 10 ളം ​അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. റോ​ഡി​ൽ അ​പ​ക​ട മു​ന്ന​റി​യി​പ്പോ സി​ഗ്ന​ൽ ഇ​ല്ലാ​ത്ത​ത് നാ​ട്ടു​കാ​രു​ടേ​യും യാ​ത്ര​ക്കാ​രു​ടേ​യും പ്ര​തി​ഷേ​ധ​ത്തി​ട​യാ​ക്കു​ന്നു​ണ്ട്.