പ​ര​ണി​യം സ്‌​കൂ​ളി​നു ക​ളി​സ്ഥ​ലം വി​ട്ടു​ന​ല്‍​കാ​ന്‍ ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന്‍ ഉ​ത്ത​ര​വ്
Sunday, June 30, 2024 6:22 AM IST
പാറശാ​ല: തി​രു​പു​റം പ​ഞ്ചാ​യ​ത്തി​ന് ഉ​ട​മ​സ്ഥാ​വ​കാ​ശം ഇ​ല്ലാ​ത്ത​തും പ​ര​ണി​യം സ​ര്‍​ക്കാ​ര്‍ വി​എ​ച്ച്എ​സ്എ​സി​ന്‍റെ സ്വ​ന്ത​വു​മാ​യ ക​ളി​സ്ഥ​ലം സ്‌​കൂ​ളി​ന് വി​ട്ടു​ന​ല്‍​കാ​ന്‍ ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു.

വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റു​ടെ ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കാ​നും ക​മ്മി​ഷ​ന്‍ അം​ഗം ഡോ. ​എ​ഫ്. വി​ല്‍​സ​ണ്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

സ്‌​കൂ​ള്‍ മൈ​താ​ന​ത്ത് കു​ട്ടി​ക​ള്‍ ക​യ​റാ​തി​രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഫെ​ന്‍​സിം​ഗ് നി​ര്‍​മി​ച്ച​താ​യും സ്‌​കൂ​ള്‍ സ​മ​യ​ത്ത് പു​റ​ത്തു​ള്ള​വ​ര്‍ മൈ​താ​ന​ത്ത് ക​ളി​ക്കു​ന്ന​തി​നാ​ല്‍ കു​ട്ടി​ക​ള്‍​ക്ക് ക​ളി​സ്ഥ​ല​ത്ത് പോ​കു​വാ​നോ, ക​ളി​ക്കു​വാ​നോ ക​ഴി​യു​ന്നി​ല്ലെ​ന്നും സ്‌​കൂ​ളി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും ക​ളി​സ്ഥ​ലം യ​ഥേ​ഷ്ടം ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മി​ഷ​ന്‍ ഉ​ത്ത​ര​വ്.

തി​രു​പു​റം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ര്‍​ട്ടും വാ​ദ​വും നി​ല​വി​ലെ നി​യ​മ​ങ്ങ​ള്‍​ക്കും വ​സ്തു​ത​ക​ള്‍​ക്കും പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ടി​ലെ വ്യ​വ​സ്ഥ​ക​ള്‍​ക്കും വി​രു​ധ​മാ​ണെ​ന്ന് ക​മ്മി​ഷ​ന്‍ നി​രീ​ക്ഷി​ച്ചു.