കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി വാണ്ട ഷാനവാസ് പോലീസ് പി​ടി​യി​ൽ
Friday, June 28, 2024 6:28 AM IST
നെ​ടു​മ​ങ്ങാ​ട്: വ​ധ​ശ്ര​മം, പി​ടി​ച്ചു​പ​റി, മോ​ഷ​ണം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കൊ​ടും കു​റ്റ​വാ​ളി വാ​ണ്ട ഷാ​ന​വാ​സ് എ​ന്ന​ നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ർ തേ​വ​രുകു​ഴി ല​ക്ഷം​വീ​ട്ടി​ൽ ഷാ​ന​വാ​സ് (41) പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

ക​രി​പ്പൂ​ര് ക​ണ്ണാ​റം​കോ​ട് ഷി​ബു നി​വാ​സി​ൽ ഷി​നു (42) നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ആ​ക്ര​മി​ച്ചു പ​ണം പി​ടി​ച്ചു പ​റി​ക്കു​ക​യും പി​ന്നീ​ട് തി​രി​കെ ന​ൽ​കാ​മെ​ന്ന​റി​യി​ച്ച് വി​ളി​ച്ചു​വ​രു​ത്തി ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ​ക്കെ​ തി​രേ കേ​സ് നി​ല​വി​ലു​ണ്ട്. കൂ​ട്ടാ​ളി​യാ​യ പ​ട​ക്കം അ​നീ​ഷ് എ​ന്ന അ​നീ​ഷു​മാ​യി ചേ​ർ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ സൈ​ബ​ർ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കാ​പ്പ നി​യ​മ​പ്ര​കാ​രം ഷാ​ന​വാ​സി​നെ നാ​ടു​ക​ട​ത്തി​യി​രു​ന്നു.