ഗു​രു​വാ​യൂ​രി​ലെ വ​ണ്‍​വേ സ​മ്പ്ര​ദാ​യം മാ​റ്റ​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി
Wednesday, April 24, 2024 7:02 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര ന​ട​യി​ലെ വ​ണ്‍​വേ സ​മ്പ്ര​ദാ​യം മാ​റ്റ​ണ​മെ​ന്നു കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ര​ണ്ടാം വാ​ര്‍​ഷി​ക പൊ​തു​സ​മ്മേ​ള​നം പ്ര​മേ​യം വ​ഴി ആ​വ​ശ്യ​പെ​ട്ടു.

സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ വ​രു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ക​ള്‍​ക്കു മു​ന്നി​ല്‍ നി​ര്‍​ത്തി​യാ​ല്‍ പി​ഴ ഈ​ടാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, ക്ഷേ​ത്രന​ട​യി​ലെ തെ​രു​വോ​ര ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ക്കു​ക, ക​ട​ക​ളി​ല്‍ നി​ന്ന് പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി​ക​ളോ​ട് കാ​ണി​ക്കു​ന്ന നി​ല​പാ​ടു​ക​ള്‍ തി​രു​ത്തു​ക, പ്ലാ​സ്റ്റി​ക് ഇ​ല്ലെ​ങ്കി​ലും ഹ​രി​ത​ക​ര്‍​മസേ​ന​യ്ക്ക് യൂ​സ​ര്‍​ഫീ ന​ല്‍​ക​ണ​മെ​ന്ന നി​ബ​ന്ധ​ന ല​ഘൂ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.​ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി.​അ​ബ്ദു​ള്‍ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ഐ.​ആ​ന്‍റോ അ​ധ്യ​ക്ഷ​നാ​യി.​

ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​ആ​ര്‍.​ വി​നോ​ദ് കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ ലൂ​ക്കോ​സ് ത​ല​ക്കോ​ട്ടൂ​ര്‍, പു​തൂ​ര്‍ ര​മേ​ഷ് കു​മാ​ര്‍, മ​ധു​സൂ​ദ​ന​ന്‍ കേ​നാ​ട​ത്ത്, സി.​ടി.​ ഡെ​ന്നീ​സ്, കെ.​കെ. ​സേ​തു​മാ​ധ​വ​ന്‍,എ​ന്‍.​രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.