8ആനന്ദപുരം
സൗത്ത് പള്ളി
ആനന്ദപുരം സൗത്ത്: സെന്റ് മേരീസ് പള്ളിയിലെ തിരുനാളിനു കൊടിയേറി. രൂപത വികാരി ജനറാൾ മോണ്‍. വിൽസൻ ഈരത്തറ കൊടിയേറ്റം നിർവഹിച്ചു. ഇന്നു രാവിലെ ഏഴിനു ദിവ്യബലിക്കുശേഷം വീടുകളിലേക്ക് അന്പ് എഴുന്നള്ളിപ്പ്. രാത്രി എട്ടിന് അന്പുപ്രദക്ഷിണം പള്ളിയിൽ സമാപിക്കും. തുടർന്നു പ്രസുദേന്തിവാഴ്ച, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ.
നാളെ രാവിലെ പത്തിനു തിരുനാൾദിവ്യബലിക്കു രൂപത മതബോധന ഡയറക്ടർ റവ.ഡോ. റിജോയ് പഴയാറ്റിൽ കാർമികത്വം വഹിക്കും. വൈകീട്ടു നാലരയ്ക്കു തിരുനാൾപ്രദക്ഷിണം. ഏഴിനു സമാപനം. തുടർന്നു വർണമഴ.
8ചായ്പ്പൻകുഴി
പള്ളി
ചായ്പ്പൻകുഴി: സെന്റ്് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണിസിന്റെ ഊട്ടുതിരുനാളിന് രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ കൊടി ഉയർത്തി. തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് 5.30ന് വിശുദ്ധ കുർബാന, ലദിഞ്ഞ്, നോവേന എന്നിവ നടക്കും. ഏഴിന് 10ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നോവേന, ആരാധന, ഊട്ടുനേർച്ച വികാരി ഫാ. ജിജൊ ചക്യത്ത് ആശീർവദിക്കും. ഫാ. അഖിൽ വടക്കൻ സന്ദേശം നൽകും.
11ന് രാവിലെ എട്ടിന് വീടുകളിലേക്ക് പൊൻനാവ് എഴുന്നള്ളിപ്പ്. 5.30ന് പ്രസുദേന്തിവാഴ്ച. കർബാന കൂടുതുറക്കൽ ശുശ്രൂഷ. പ്രദക്ഷിണം, വാനിൽ വർണമഴ.
12നു പത്തിന് ആഘോഷമായ തിരുനാൾകുർബാന, ഫാ. അൻസൻ ആന്റോ കോഴിക്കാടൻ, കാർമികത്വം വഹിക്കും റവ. ഡോ. ആന്റു ആലപ്പാടൻ സന്ദേശം നൽകും. തിരുനാൾപ്രദിക്ഷണം, ഊട്ടുനേർച്ച. ആറിന് ഇടവകദിനാഘോഷം, കലാസന്ധ്യ.
8പൊറത്തിശേരി
പള്ളി
പൊറത്തിശേരി: സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് കൊടിയേറി. കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ നാളെ രാവിലെ ഏഴിനു ദിവ്യബലി, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, ഒമ്പതിനു നേര്‍ച്ച ഊട്ട് വെഞ്ചരിപ്പ്, 10നു നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ഷാജി തെക്കേക്കര മുഖ്യകാര്‍മികത്വം വഹിക്കും.
സഹൃദയ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റോ വട്ടോലി സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍പ്രദക്ഷിണം. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജിനോജ് കോലഞ്ചേരി, കൈക്കാരന്മാരായ കാട്ടിലപ്പീടിക ഫ്രാന്‍സിസ് റോബര്‍ട്ട്, അറയ്ക്കപ്പറമ്പില്‍ ജോസ് ഡെന്നി, ആലപ്പാടന്‍ പൗലോസ് ജോയ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
8ചിറങ്ങര പള്ളി
കൊരട്ടി: ചിറങ്ങര വിശുദ്ധ അൽഫോൻസ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു കൊടിയേറി. വികാരി ഫാ. സെബാസ്റ്റ്യൻ മാടശേരി കൊടിയേറ്റി. തുടർന്നുനടന്ന വിശുദ്ധ കുർബാനയ്ക്കും അനുബന്ധ പ്രാർഥനാശുശ്രൂഷകൾക്കും ഫാ. തോമസ് പെരേപ്പാടൻ നേതൃത്വം നൽകി. കലാസന്ധ്യയും ഉണ്ടായിരുന്നു.
ഇന്നു വൈകീട്ട് അഞ്ചിനു പ്രസുദേന്തിവാഴ്ച. തുടർന്നുനടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. സ്റ്റെഫിൻ മൂലൻ കാർമികനാകും. തുടർന്ന് പ്രദക്ഷിണം. തിരുനാൾദിനമായ നാളെ വൈകീട്ട് 5.30ന് ഫാ. സനു പുതുശേരിയുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾപാട്ടുകുർബാന. തുടർന്ന് പ്രദക്ഷിണവും വർണമഴയും ഉണ്ടായിരിക്കും.
8കൂടപ്പുഴ പള്ളി
ചാലക്കുടി: കൂടപ്പുഴ നിത്യസഹായമാത പള്ളിയിൽ ഇടവകമധ്യസ്ഥയായ നിത്യസഹായ മാതാവിന്റെ ഊട്ടുതിരുനാൾ കൊടിയേറ്റം മോൺ. ജോസ് മഞ്ഞളി നിർവഹിച്ചു. വികാരി ഫാ. ജോസ് വെതമറ്റിൽ, ഫാ. ആൻഡ്രൂസ് ചേതലൻ എന്നിവർ കർമികരായിരുന്നു.
കൈക്കാരന്മാരായ ഡേവിസ് പയ്യപ്പിള്ളി, ജോബി ചേതലൻ, തോമസ് കാളിയങ്കര, ജനറൽ കൺവീനർ ലാലിച്ചൻ കാരിക്കൂട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.
8മുനിപ്പാറ പള്ളി
മുനിപ്പാറ: സെന്റ് ജൂഡ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിന് ഫാ. ലിജു പോൾ പറമ്പത്ത് കൊടിയേറ്റി. ഇന്ന് 6.45നു വിശുദ്ധ കുർബാന, തുടർന്ന് വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, രാത്രി ഒന്‍പതിന് അമ്പ് എഴുന്നള്ളിപ്പുകൾ പള്ളിയിൽ സമാപിക്കും.
നാളെ 10ന് ആഘോഷമായ തിരുനാൾ കുർബാന. ഫാ. ബിനിറ്റ് കോട്ടയ്ക്കൽ കാർമികത്വം വഹിക്കും. ഫാ. ഷാജു ചിറയത്ത് സന്ദേശം നല്‍കും.
നാലിന് വിശുദ്ധ കുർബാന പ്രദക്ഷിണം, ഏഴിനു പ്രദക്ഷിണം സമാപിക്കും. വികാരി ഫാ. ഡിന്റോ തെക്കിനിയത്ത്, കൈക്കാരന്മാരായ പോളി മേച്ചേരി, പോളി ഇയ്യനം, ജനറൽ കൺവീനർ ജോസഫ് കുരുവിള മനയിനിക്കൽ എന്നിവർ തിരുനാൾ പരിപാടികൾക്കു നേതൃത്വം നല്‍കും.
8രാപ്പാൾ പള്ളി
രാപ്പാൾ: സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു കൊടിയേറി. ഇരിങ്ങാലക്കുട രൂപ ഫിനാൻസ് ഓഫീസർ ഫാ. ലിജോ കോങ്കോത്ത് കൊടിയേറ്റി.
ഇന്നുരാവിലെ 7.45ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, തിരുസ്വരൂപങ്ങൾ രൂപക്കൂട്ടിലേക്ക് എഴുന്നള്ളിച്ചുവയ്ക്കൽ എന്നിവയ്ക്കു ആളൂർ നവചൈതന്യ ഡയറക്ടർ ഫാ. ജോണ്‍പോൾ ഇയ്യനം കാർമികത്വം വഹിക്കും. ഉച്ചയ്ക്കു 2.30ന് വീടുകളിലേക്ക് അന്പെഴുന്നള്ളിപ്പ്. വൈകീട്ട് 8.30ന് അന്‍പു പ്രദക്ഷിണം പള്ളിയിൽ സമാപിക്കും.
നാളെ രാവിലെ 9.45ന് പ്രസുദേന്തിവാഴ്ച. തുടർന്നു നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്കു രാമനാഥപുരം രൂപത നവവൈദികൻ ഫാ. നിതിൻ പയ്യപ്പിള്ളി കാർമികത്വം വഹിക്കും. പാറക്കടവ് പള്ളി വികാരി ഫാ. ചാൾസ് ചിറ്റേട്ടുകരക്കാരൻ വചനസന്ദേശം നൽകും. ഉച്ചകഴിഞ്ഞു 4.30ന് തിരുനാൾപ്രദക്ഷിണം. 12ന് എട്ടാമിടത്തിനു ഫാ. ഫെമിൻ ചിറ്റലപ്പിള്ളി മുഖ്യ കാർമികത്വം വഹിക്കും.
8തേശേരി പള്ളി
കൊടകര: തേശേരി സെന്റ്് മേരീസ് പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റേയും വിശുദ്ധ സെബസ്റ്റ്യാനോസിന്റേയും സംയുക്ത തിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി കൊടിയേറ്റം നിര്‍വഹിച്ചു. വികാരി ഫാ. ജെയിന് കടവില്‍ സഹകാര്‍മികനായി. കൈക്കാരന്മാരായ ബെന്നി കള്ളിയത്തുപറമ്പില്‍, ജോണി ചെങ്ങിനിയാടന്‍, മനു കള്ളിയത്തുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ഷിബു കള്ളിയത്തുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. ഈ മാസം 11,12 തീയതികളിലാണ് തിരുനാളാഘോഷങ്ങള്‍.
11ന് രാവിലെ ഫാ.ലിജോ കോങ്കോത്തിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞ് 2.30ന് വീടുകളിലേക്ക് അമ്പ്, വള, ലില്ലി എഴുന്നള്ളിപ്പ്, രാത്രി 9.50ന് അമ്പ്, ലില്ലി, വള പ്രദക്ഷിണം പള്ളിയില്‍ സമാപിക്കല്‍, 12ന് രാവിലെ ഫാ. തേജസ് കുറ്റിക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, ഫാ. ഡെല്‍ബി തെക്കുംപുറത്തിന്റെ സന്ദേശം, ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധ കുര്‍ബാന തുടര്‍ന്ന് പ്രദക്ഷിണം എന്നിവയുണ്ടാകും.