പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ കാ​രു​ണ്യ ഉ​ത്സ​വ​മാ​ക്കി ക​രു​വ​ന്നൂ​ര്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Saturday, May 4, 2024 1:56 AM IST
ക​രു​വ​ന്നൂ​ര്‍: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ ഇ​ട​വ​കമ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ കാ​രു​ണ്യ ഉ​ത്സ​വ​മാ​ക്കി ക​രു​വ​ന്നൂ​ര്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്. ഇ​ന്നും നാ​ളെ​യു​മാ​ണു തി​രു​നാ​ള്‍ ആ​ഘോ​ഷം. 12നാ​ണ് എ​ട്ടാ​മി​ടം ഊ​ട്ടു​തി​രു​നാ​ള്‍. സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഏ​റ്റ​വും വ​ലി​യ സ​മു​ദാ​യ സം​ഘ​ട​ന​യാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ക​രു​വ​ന്നൂ​ര്‍ ഇ​ട​വ​ക​യി​ല്‍ ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന​വേ​ള​യി​ല്‍ കി​ഡ്‌​നി ഡ​യാ​ലി​സി​സ് ചെ​യ്ത രോ​ഗി​ക​ള്‍​ക്കു പ്ര​തി​മാ​സം 1000 രൂ​പ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന കി​ഡ്‌​നി ആ​ശ്വാസ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ബി​ഷ​പ് നി​ര്‍​വ​ഹി​ച്ചു.

വി​കാ​രി​യും ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ഡേ​വി​സ് ക​ല്ലി​ങ്ങ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് പ​ത്രോ​സ് വ​ട​ക്ക​ഞ്ചേ​രി, രൂ​പ​ത പ്ര​തി​നി​ധി ഡേ​വി​സ് തെ​ക്കി​നി​യ​ത്ത് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. പ്ര​സി​ഡ​ന്‍റ് ഷാ​ബു വി​ത​യ​ത്തി​ല്‍ സ്വാ​ഗ​ത​വും പ്രോ​ജ​ക്ട് ക​ണ്‍​വീ​ന​ര്‍ ജോ​സ​ഫ് തെ​ക്കൂ​ട​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കി​ഡ്‌​നി രോ​ഗ ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ള്‍, മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് എ​ന്നി​വ​യും ഒ​രു​ക്കു​ന്നു​ണ്ട്.