വെ​ള്ളം കു​ടി​ക്കാ​ൻ വാ​ഴാ​നി​യി​ലെ​ത്തി ആ​ന​ക്കൂ​ട്ടം
Saturday, May 4, 2024 1:56 AM IST
പു​ന്നം​പ​റ​മ്പ്: കാ​ടി​റ​ങ്ങി കാ​ട്ടാ​ന​ക്കൂ​ട്ടം ഡാ​മി​ൽ വെ​ള്ളം കു​ടി​ക്കാ​നെ​ത്തി.

ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ വാ​ഴാ​നി ഡാ​മി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കാ​ട്ടാ​ന​ക്കൂ​ട്ടം വെ​ള്ളം കു​ടി​ക്കാ​ൻ കൂ​ട്ട​ത്തോ​ടെ അ​ണ​ക്കെ​ട്ടി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഡാ​മി​ലെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ലൊ​രാ​ളാ​ണ് ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​ത്. വാ​ഴാ​നി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം തു​ട​ർ​ക്ക​ഥ​യാ​വു​ന്ന​തി​ൽ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.

നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ത്താ​റു​ള്ള വാ​ഴാ​നി അ​ണ​ക്കെ​ട്ടി​നു സ​മീ​പം വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പു​റ​ത്തു​വ​രു​ന്ന​ത് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്കും വ​ലി​യ ത​ല​വേ​ദ​ന​യാ​കും എ​ന്ന​തു​റ​പ്പാ​ണ്. സ്ഥി​ര​മാ​യി ആ​ന​ക​ൾ ഡാ​മി​ൽ എ​ത്തു​ന്ന​തി​നാ​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വും ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.