സ​ത്യ​ജി​ത് റേ ​ഫി​ലിം സൊ​സൈ​റ്റി​ അ​വാ​ർ​ഡ് സു​ബി​ൻ ക​ണ്ണ​ദാ​സി​ന്
Saturday, May 4, 2024 1:56 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ത്യ​ജി​ത് റേ ​ഫി​ലിം സൊ​സൈ​റ്റി​യു​ടെ 2023ലെ ​മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡ് സം​വി​ധാ​യ​ക​ൻ സു​ബി​ൻ ക​ണ്ണ​ദാ​സി​ന്. അ​ന്യം​നി​ന്നുകൊ​ണ്ടി​രി​ക്കു​ന്ന തൊ​ഴി​ൽമേ​ഖ​ല​യാ​യ ത​ഴ​പ്പാ​യനെ​യ്ത്തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി തി​രു​വ​ന​ന്ത​പു​രം ദൂ​ര​ദ​ർ​ശ​ൻ നി​ർ​മി​ച്ച "പാ​ര​മ്പ​ര്യ​ത്തി​ലൂ​ന്നി​യ വി​സ്മ​യം' എ​ന്ന പ​രി​പാ​ടി​യു​ടെ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​തു തൃ​ശൂ​ർ മ​തി​ല​കം സ്വ​ദേ​ശി സു​ബി​ൻ ക​ണ്ണ​ദാ​സാ​ണ്. ത​ഴ​പ്പാ​യ​നെ​യ്ത്ത് നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​തി​ന്ധി​ക​ളെ​യും അ​തി​നെ മ​റി​ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളെ​യും പ്ര​തി​പാ​ദി​ച്ചി​ട്ടു​ള്ള ഈ ​ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ കാ​മ​റ സ​ജീ​വ് കു​മാ​റും എ​ഡി​റ്റിം​ഗ് കൈ​ലാ​സ് കാ​ർ​ത്തി​കേ​യ​നു​മാ​ണ്.

21.34 മി​നി​റ്റ് ദൈ​ർ​ഘ്യം​വ​രു​ന്ന പ​രി​പാ​ടി മി​ക​ച്ച ര​ണ്ടാ​മ​ത്തെ ഡോ​ക്യു​മെ​ന്‍റ​റി​ക്കു​ള്ള ഭ​ര​ത് പി.​ജെ. ആ​ന്‍റ​ണി സ്മാ​ര​ക ദേ​ശീ​യ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. കൊ​ടു​ങ്ങ​ല്ലൂർ ശ്രീ​കു​രും​ബ ഭ​ഗ​വ​തിക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ കാ​വു​തീ​ണ്ട​ലി​നെ ആ​സ്പ​ദ​മാ​ക്കി "അ​വ​കാ​ശ​ത്ത​റ​ക​ളി​ലേ​ക്ക് " എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ സു​ബി​ൻ ക​ണ്ണ​ദാ​സ് സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

26ന് ഉച്ചകഴിഞ്ഞു ​മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം എ​കെ​ജി സ്മാ​ര​ക ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.