ദേവാലയങ്ങളിൽ തിരുനാൾ
Friday, May 3, 2024 2:21 AM IST
8താ​ഴേ​ക്കാ​ട് പള്ളി

താ​ഴേ​ക്കാ​ട്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ള്‍ ഇ​ന്ന് ആ​ഘോ​ഷി​ക്കും.

രാ​വി​ലെ 10.30നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ദി​വ്യ​ബ​ലി​ക്ക് ഫാ. ​വി​നി​ല്‍ കു​രി​ശു​ത​റ സി​എം​ഐ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പ​ഞ്ഞി​ക്കാ​ര​ന്‍ സ​ന്ദേ​ശം ന​ല്‍​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​ദി​വ്യ​ബ​ലി, പ്ര​ദ​ക്ഷി​ണം, വ​ര്‍​ണ​മ​ഴ, രാ​ത്രി എ​ട്ടി​ന് പ​ഞ്ചാ​രി​മേ​ളം.

വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സി​ന്‍റെ തി​രു​നാ​ള്‍​ദി​ന​മാ​യ നാ​ളെ രാ​വി​ലെ ആ​റി​നും ഏ​ഴി​നും എ​ട്ടി​നും ദി​വ്യ​ബ​ലി, 10.30നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി. ഫാ. ​ജോ​ണി മേ​നാ​ച്ചേ​രി കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.ഫാ. ​ന​വീ​ന്‍ ഊ​ക്ക​ന്‍ സ​ന്ദേ​ശം ന​ല്‍​കും. രാ​ത്രി 7.30ന് ​വോ​യ്‌​സ് ഓ​ഫ് കൊ​ച്ചി​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ​ഷോ.

ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​ടെ സ്വി​ച്ച് ഒാ​ണ്‍ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു നി​ര്‍​വ​ഹി​ച്ചു.

8ആ​റ്റ​പ്പാ​ടം പ​ള്ളി

കൊ​ര​ട്ടി: ആ​റ്റ​പ്പാ​ടം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും നാ​ല്, അ​ഞ്ച് തീയ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. നാ​ളെ വൈ​കീ​ട്ട് 5.30നു ​പ്ര​സു​ദേ​ന്തി വാ​ഴ്ച​യും കൊ​ടി​യേ​റ്റ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ഇ​ട​ശേ​രി നേ​തൃ​ത്വം ന​ൽ​കും.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ൾദി​ന​മാ​യ അ​ഞ്ചി​നു രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ആ​ദ​ർ​ശ് ന​ടു​വ​ത്തേ​ട്ട് കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് നേ​ർ​ച്ച​സ​ദ്യ. വൈ​കീ​ട്ട് അ​ഞ്ചി​നു ക​രോ​ക്കെ ഗാ​ന​മേ​ള, കോ​മ​ഡി ഷോ, ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.

8സാ​ൻ​ജോ ന​ഗ​ർ പള്ളി

മു​രി​ങ്ങൂ​ർ: സാ​ൻ​ജോ ന​ഗ​ർ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ ഇ​ട​വ​കമ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വേ​ദ​സാ​ക്ഷി​ക​ളാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. വൈ​കീ​ട്ട് അ​ഞ്ചി​നു ന​ട​ക്കു​ന്ന ജ​പ​മാ​ല​യ്ക്കു​ശേ​ഷം കൊ​ടി​യേ​റ്റി​നും വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും നൊ​വേ​ന​യ്ക്കും കൊ​ര​ട്ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ഇ​ട​ശേ​രി കാ​ർ​മി​ക​നാ​കും. നാ​ളെ രാ​വി​ലെ ഏ​ഴി​ന് ഫാ. ​പോ​ൾ കൈ​ത്തോ​ട്ടു​ങ്ക​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ. ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ടി​നു വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്. 8.30ന് ​അ​മ്പ് പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​തി​നു​ശേ​ഷം ല​ദീ​ഞ്ഞ്.

തി​രു​നാ​ൾദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കീ​ട്ട് നാ​ലി​നു വാ​ദ്യ​മേ​ളം. 4.30നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​ക്ക് ഫാ. ​ജെ​യിം​സ് തു​രു​ത്തി​ക്ക​ര കാ​ർ​മി​ക​നാ​കും. ഫാ. ​ജോ​മോ​ൻ മാ​ട​വ​ന​ക്കാ​ട് വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾപ്ര​ദ​ക്ഷി​ണ​വും വ​ർ​ണ​മ​ഴ​യും ഉ​ണ്ടാ​യി​രി​ക്കും. ആ​റി​നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യും സെ​മി​ത്തേ​രിസ​ന്ദ​ർ​ശ​ന​വും. വൈ​കീ​ട്ട് ആ​റി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ട​ങ്ങി​യ സാ​ൻ​ജോ​ത്സ​വ് - 2024 ഉ​ണ്ടാ​യി​രി​ക്കും.

8കൊ​ട​ക​ര പള്ളി

കൊ​ട​ക​ര: സെ​ന്‍റ് ജോ​സ​ഫ്‌​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​കമ​ധ്യ​സ്ഥ​ന്‍റെ ഊ​ട്ടു​തി​രു​നാ​ള്‍ നാളെയും മറ്റന്നാളും‍ ആ​ഘോ​ഷി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഇ​ട​വ​ക​യി​ലെ ജോ​സ​ഫ്, ഔ​സേ​ഫ് നാ​മ​ധാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​വ​ര്‍​ഷ​ത്തെ തി​രു​നാ​ളാ​ഘോ​ഷം ന​ട​ത്തു​ന്ന​ത്.

പ​തി​നാ​റാ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നേ​ര്‍​ച്ചഊ​ട്ട് ഒ​രു​ക്കും. നാളെ രാ​വി​ലെ 6.30ന് ​സ​ഹൃ​ദ​യ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് മീ​ഡി​യ ഡ​യ​റ​ക്ട​ര്‍ ഫാ.​അ​നൂ​പ് കോ​ല​ങ്ക​ണ്ണി​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പാ​ട്ടു​കു​ര്‍​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, നൊ​വേ​ന, നേ​ര്‍​ച്ച​പ്പായ​സം വെ​ഞ്ച​രി​പ്പ്, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വയ്​ക്ക​ല്‍ എ​ന്നി​വ​യു​ണ്ടാ​കും.

ഞായറാഴ്ച രാ​വി​ലെ 6.30നു​ള്ള വിശു ദ്ധ ​കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷം വി​കാ​രി ഫാ.​ജെ​യ്‌​സ​ന്‍ ക​രിപ്പാ​യി ഊ​ട്ടു​വെ​ഞ്ച​രി​പ്പ് നി​ര്‍​വ​ഹി​ക്കും. 8.30ന് ​ഫാ.​ സി​ബി​ന്‍ വാ​ഴ​പ്പ​ള്ളി​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വിശുദ്ധ ​കു​ര്‍​ബാ​ന​യു​ണ്ടാ​കും.

പത്തിനു​ള്ള തി​രു​നാ​ള്‍പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്കു ഫാ.​ ലി​ന്‍​സ് മേ​ലേ​പ്പു​റം സി​എം​ഐ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തൃ​ശൂ​ര്‍ മേ​രി​മാ​ത മേ​ജ​ര്‍ സെ​മി​നാ​രി​യി​ലെ റ​വ.​ഡോ.​വി​ന്‍​സ​ന്‍റ്് ആ​ല​പ്പാ​ട്ട് സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് കു​ഞ്ഞു​ങ്ങ​ള്‍​ക്കു​ള്ള ചോ​റൂ​ണ് ഉ​ണ്ടാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​നു ന​ട​ക്കു​ന്ന സെന്‍റ്് ജോ​സ​ഫ് ഫാ​മി​ലി കു​ര്‍​ബാ​ന​യ്ക്ക് ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ര്‍ കാ​ര്‍​മി​ക​രാ​കും. തു​ട​ര്‍​ന്ന് ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​കും. പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ ഇ​ട​വ​ക​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ലു​ള്ള ജോ​സ​ഫ്, ഔ​സേ​ഫ് നാ​മ​ധാ​രി​ക​ള്‍ പ​ങ്കെ​ടു​ക്കും.

പത്രസ​മ്മേ​ള​ന​ത്തി​ല്‍ ഫൊ​റോ​ന വി​കാ​രി ഫാ.​ ജെ​യ്‌​സ​ന്‍ ക​രി​പ്പാ​യി, അ​സി.​വി​കാ​രി ഫാ. ​സി​ബി​ന്‍ വാ​ഴ​പ്പി​ള്ളി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​യ് വ​ട​ക്കേ​ത്ത​ല, ജോ​യി​ന്‍റ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ റിന്‍റോ കാ​ള​ത്തു​പ​റ​മ്പി​ല്‍, പി​ആ​ര്‍​ഒ ജോ​യ്‌​സ് തെ​ക്കും​ത​ല എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.