ഡോ. ​സു​നി​ലി​ന്‍റെ സ്നേ​ഹ​ഭ​വ​നം ജോ​സ​ഫ് മ​ത്താ​യി​ക്കും കു​ടും​ബ​ത്തി​നും
Sunday, May 5, 2024 4:15 AM IST
ക​രു​വാ​റ്റ: സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന നി​രാ​ലം​ബ​ർ​ക്ക് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​എം.​എ​സ്. സു​നി​ൽ നി​ർ​മി​ച്ചു ന​ൽ​കു​ന്ന 306-ാമ​ത് സ്നേ​ഹ​ഭ​വ​നം സ​ജി ത​യ്യി​ലി​ന്‍റെ സ​ഹാ​യ​ത്താ​ൽ ക​രു​വാ​റ്റ പു​ളി​ക്ക​പ​റ​മ്പി​ൽ ജോ​സ​ഫ് മ​ത്താ​യി​ക്കും കു​ടും​ബ​ത്തി​നും സ​മ്മാ​നി​ച്ചു.

വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും ഫാ. ​ജെ​യിം​സ് പു​ളി​ച്ച​മാ​ക്ക​ൽ നി​ർ​വ​ഹി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ യാ​തൊ​രു സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​തെ രോ​ഗാ​വ​സ്ഥ​യി​ൽ ശ​യ്യാ​വ​ലം​ബി​യാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു ജോ​സ​ഫ് മ​ത്താ​യി. ഇ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ൽ ആ​ക്കി​യി​ട്ട് ജോ​ലി​ക്കു പോ​കാ​ൻ ഭാ​ര്യ ത്രേ​സ്യാ​മ്മ​യ്ക്കും ക​ഴി​യു​മാ​യി​രു​ന്നി​ല്ല.

ഇ​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ സു​നി​ൽ ടീ​ച്ച​ർ ഇ​വ​ർ​ക്കാ​യി ര​ണ്ട് മു​റി​ക​ളും ശു​ചി​മു​റി​യും അ​ടു​ക്ക​ള​യും ഹാ​ളും അ​ട​ങ്ങി​യ വീ​ട് പൂ​ർ​ത്തീ​ക​രി​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ പ്രോ​ജ​ക്ട് കോ​-ഓർ​ഡി​നേ​റ്റ​ർ കെ.​പി. ജ​യ​ലാ​ൽ,ബോ​ബ​ൻ അ​ലോ​ഷ്യ​സ്, സി​ബി​ച്ച​ൻ വ​ർ​ഗീ​സ്, ജെ​യിം​സ് പു​ത്ത​ൻ തു​രു​ത്തേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.