രാ​മ​ന്‍​തു​രു​ത്തി​ല്‍ പോ​ളിം​ഗ് 78 ശ​ത​മാ​നം മാ​ത്രം
Saturday, April 27, 2024 4:14 AM IST
കൊ​ച്ചി: ജി​ല്ല​യി​ലെ ഏ​റ്റ​വും ചെ​റി​യ പോ​ളിം​ഗ് ബൂ​ത്താ​യ രാ​മ​ന്‍​തു​രു​ത്തി​ല്‍ ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 78 ശ​ത​മാ​നം മാ​ത്രം പോ​ളിം​ഗ്. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും 100 ശ​ത​മാ​ന​മാ​യി​രു​ന്നു ഇ​വി​ടു​ത്തെ പോ​ളിം​ഗ്. 18 വോ​ട്ട​ര്‍​മാ​ര്‍ മാ​ത്ര​മു​ള്ള ഇ​വി​ടെ നാ​ലുപേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​തെ പോ​യ​താ​ണ് പോ​ളിം​ഗ് കു​റ​യാ​ന്‍ കാ​ര​ണം.

ഇ​ന്ന​ലെ വോ​ട്ട് ചെ​യ്യാ​തെ പോ​യ​വ​രി​ല്‍ ഒ​രാ​ള്‍ ജോ​ലി സം​ബ​ന്ധ​മാ​യി വി​ദേ​ശ​ത്താ​ണ്. മ​റ്റൊ​രാ​ള്‍ മരണമടഞ്ഞു. ശേ​ഷി​ക്കു​ന്ന ര​ണ്ടു പേ​ര്‍ രാ​മ​ന്‍​തു​രു​ത്തി​ല്‍ നി​ന്നും മാ​റി താ​മ​സി​ക്കു​ന്ന​വ​രാ​ണ്. ഇ​വ​ര്‍ വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച് പോ​ളിം​ഗ് സ​മ​യം അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ത്തി​രു​ന്നു.

വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച് ഏഴിനു ആ​ദ്യയാ​ള്‍ എ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. വൈ​കു​ന്നേ​രം 5.10 ഓ​ടെ 14 മ​ത്തെ വോ​ട്ട​റും എ​ത്തി. ശേ​ഷി​ച്ച​വ​ര്‍​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ് വൈ​കി​ട്ട് ആ​റു വ​രെ തു​ട​ര്‍​ന്നു. അ​തി​നു ശേ​ഷ​വും ഇ​വ​ര്‍ എ​ത്താ​തി​രു​ന്ന​തോ​ടെ പോ​ളിം​ഗ് ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച് ഏ​ഴോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ട​ങ്ങി.

വൈ​പ്പി​ന്‍ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ ക​ണ്ടെ​യ്‌​ന​ര്‍ ടെ​ര്‍​മി​ന​ലി​നു പി​റ​കി​ലാ​യി പോ​ര്‍​ട്ട് ട്ര​സ്റ്റി​ന്‍റെ ഭൂ​മി​യി​ല്‍ കാ​ലാ​കാല​ങ്ങ​ളാ​യി താ​മ​സി​ച്ചു​വ​രു​ന്ന അ​ഞ്ചു വീ​ട്ടു​കാ​ര്‍​ക്കു വേ​ണ്ടി​യാ​ണ് രാ​മ​ന്‍​തു​രു​ത്തി​ല്‍ ബൂ​ത്ത് ക്ര​മീ​ക​രി​ച്ച​ത്. ഇ​ത്ത​വ​ണ ര​ണ്ടു വീ​ട്ടു​കാ​ര്‍ മാ​ത്ര​മേ ഇ​വി​ടെ താ​മ​സ​മു​ള്ളു. മൂ​ന്നു വീ​ട്ടു​കാ​ര്‍ വ​ല്ലാ​ര്‍​പാ​ട​ത്തേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നെ​ങ്കി​ലും വോ​ട്ടു​ക​ള്‍ രാ​മ​ന്‍​തു​രു​ത്തി​ലെ ഈ ​ര​ണ്ടാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ ത​ന്നെ​യാ​യി​രു​ന്നു.