പ്ര​ഫ. കെ.​എ​സ്. റെ​ക്സ് അ​ന്ത​രി​ച്ചു
Saturday, May 4, 2024 10:21 PM IST
കൊ​ച്ചി: ക​വി​യും മ​ല​യാ​ളം അ​ധ്യാ​പ​ക​നും പ്രി​ൻ​സി​പ്പ​ലു​മാ​യി​രു​ന്ന പ്ര​ഫ. കെ.​എ​സ്. റെ​ക്സ് അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​എ​റ​ണാ​കു​ളം സെ​മി​ത്തേ​രി​മു​ക്കി​ലെ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് ക​ത്തീ​ഡ്ര​ൽ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: വി​ന്നി. മ​ക്ക​ൾ: സോ​ണി​യ, സാ​ലി​യ. മ​രു​മ​ക്ക​ൾ: രാ​ജു ജോ​സ​ഫ്, ഡ​മി​യാ​നോ​സ് ബാ​ബു.

1939 ഡി​സം​ബ​ർ ഒ​ന്നി​ന് കു​ന്പ​ള​ങ്ങി​യി​ലാ​ണ് ജ​നി​ച്ച​ത്. കു​ന്പ​ള​ങ്ങി സെ​ന്‍റ് പീ​റ്റേ​ഴ്സ്, എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് എ​ന്നീ സ്കൂ​ളു​ക​ളി​ലും മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലു​മാ​യി വി​ദ്യാ​ഭ്യാ​സം ന​ട​ത്തി. 1964 ജൂ​ലൈ മു​ത​ൽ ക​ലാ​ല​യ അ​ധ്യാ​പ​ക​നാ​യി. ആ​ദ്യം സെ​ന്‍റ് ആ​ൽ​ബ​ർ​ട്ട്സ് കോ​ള​ജി​ലും തു​ട​ർ​ന്ന് സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ലും ജോ​ലി ചെ​യ്തു. മ​ഹാ​രാ​ജാ​സി​ൽ മ​ല​യാ​ളം പ്ര​ഫ​സ​റും വ​കു​പ്പ​ധ്യ​ക്ഷ​നു​മാ​യും തു​ട​ർ​ന്ന് മ​ണി​മ​ല​ക്കു​ന്ന് ഗ​വ. കോ​ള​ജി​ൽ പ്രി​ൻ​സി​പ്പ​ലാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ക​വി​സ​മാ​ജ​ത്തി​ന്‍റെ കാ​ര്യ​ദ​ർ​ശി​യാ​യി​രു​ന്നു. മ​ല​യാ​ള​സാ​ഹി​ത്യ​മ​ണ്ഡ​ലം, സ​മ​സ്ത കേ​ര​ള സാ​ഹി​ത്യ പ​രി​ഷ​ത്ത്, സ​ർ​ഗ​വേ​ദി എ​ന്നി​വ​യി​ലും ഔ​ദ്യോ​ഗി​ക​സ്ഥാ​നം വ​ഹി​ച്ചി​ട്ടു​ണ്ട്. തീ​ർ​ഥ​ത്തി​ന് 1991ലെ ​ക്രൈ​സ്ത​വ സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡും, ഐ​ഷീ​ക​ത്തി​ന് 1992ലെ ​ച​ങ്ങ​ന്പു​ഴ അ​വാ​ർ​ഡും ല​ഭി​ച്ചു.

ഞാ​യ​റാ​ഴ്ച​ക്ക​വി​ത​ക​ൾ 3-ാം ഭാ​ഗ​ത്തി​ന് 1995ലെ ​കെ​സി​ബി​സി അ​വാ​ർ​ഡ് നേ​ടി. സ​മ​ഗ്ര കാ​വ്യ​സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് 1999ലെ ​വാ​മ​ദേ​വ​ൻ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യി. ഞാ​യ​റാ​ഴ്ച​ക്ക​വി​ത​ക​ൾ 5-ാം ഭാ​ഗ​ത്തി​ന് 2002 ലെ ​മേ​രി​വി​ജ​യം അ​വാ​ർ​ഡും, 2005ൽ ​വെ​ണ്മ​ണി അ​വാ​ർ​ഡും ല​ഭി​ച്ചു. 2010ൽ ​സ​മ​ഗ്ര സാ​ഹി​ത്യ​സം​ഭാ​വ​ന​ക​ളെ പു​ര​സ്ക​രി​ച്ച് കേ​ര​ള​ക​വി​സ​മാ​ജം പ്ര​ശ​സ്തി​ഫ​ല​കം ന​ല്കി ആ​ദ​രി​ച്ചു.