റെ​യി​ല്‍​വേ സ്റ്റേഷ​നി​ല്‍​നി​ന്ന് നാ​ല് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Sunday, May 5, 2024 4:33 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് നാ​ല് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. അ​ങ്ക​മാ​ലി എ​ക്‌​സൈ​സും റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​റ്റ്‌​ന-​എ​റ​ണാ​കു​ളം ട്രെ​യി​നി​ല്‍ വ​ന്നി​റ​ങ്ങി​യ ചാ​ല​ക്കു​ടി സ്വ​ദേ​ശി ചെ​മ്മി​നാ​ട്ടി​ല്‍ സു​ബീ​ഷ്, അ​തി​ര​പ്പി​ള്ളി പെ​രി​ങ്ങ​ല്‍​കു​ത്ത് കാ​ടാ​കോ​ള​നി​യി​ൽ സു​ബി​ന്‍ എ​ന്നി​വ​രു​ടെ പ​ക്ക​ൽ​നി​ന്നു​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.