ചെ​ട്ടി​ക്കാ​ട് പള്ളിയിൽ 14ന് ഊ​ട്ടു​തി​രു​നാൾ
Sunday, May 5, 2024 4:33 AM IST
പ​റ​വൂ​ർ: കി​ഴ​ക്കി​ന്‍റെ പാ​ദു​വ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ചെ​ട്ടി​ക്കാ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ 14ന് ​ന​ട​ക്കു​ന്ന ഊ​ട്ടു തി​രു​നാ​ളി​ന് 7ന് ​കൊ​ടി​യേ​റും. രാ​വി​ലെ 10ന്‌ ​ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല​യെ റെ​ക്ട​ർ റ​വ. ഡോ. ​ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക ജ​ന​ങ്ങ​ളും തീ​ർ​ഥാ​ട​ക​രും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും.

10.15 ന് ​ബി​ഷ​പ് കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ബി​ഷ​പ്പി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി വ​ച​ന പ്ര​ഘോ​ഷ​ണം. തു​ട​ർ​ന്നു​ള്ള തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ വൈ​കി​ട്ട് 5.30ന് ​ദി​വ്യ​ബ​ലി, നൊ​വേ​ന, ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും.

14നാ​ണ് ഊ​ട്ടു തി​രു​നാ​ൾ. രാ​വി​ലെ 10.15ന് ​കോ​ട്ട​പ്പു​റം രൂ​പ​ത ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ ഊ​ട്ടു​നേ​ർ​ച്ച ആ​ശി​ർ​വ​ദി​ക്കും. ബി​ഷ​പ്പി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യി​ൽ ഫാ. ​നെ​ൽ​സ​ൻ ജോ​ബ് വ​ച​ന സ​ന്ദേ​ശം ന​ൽ​കും.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ തീ​ർ​ഥാ​ട​ക​ർ വി​ശു​ദ്ധ​ന്‍റെ സ​ന്നി​ധി​യി​ലേ​ക്ക് ഊ​ട്ടു​നേ​ർ​ച്ച​യി​ൽ പ​ങ്കു​കൊ​ള്ളു​ന്ന​തി​നും തി​രു​ശേ​ഷി​പ്പു​ക​ൾ വ​ണ​ങ്ങു​ന്ന​തി​നു​മാ​യി എ​ത്തി​ച്ചേ​രു​മെ​ന്ന​തി​നാ​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന് റെ​ക്‌​ട​ർ റ​വ. ഡോ. ​ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ,

ഫാ. ​അ​ജ​യ് ആ​ന്‍റ​ണി പു​ത്ത​ൻ പ​റ​മ്പി​ൽ, സി​സ്റ്റ​ർ ബി​ൻ​സി, ഫ്രാ​ൻ​സി​സ് കു​റു​പ്പ​ശേ​രി, ബീ​ന​ൻ താ​ണി​പ്പി​ള്ളി, ആ​ന്‍റ​ണി ക​ല്ല​റ​ക്ക​ൽ, ജോ​ഷി പ​ട​മാ​ട്ടു​മ്മ​ൽ, അ​ല​ക്സ് പ​ള്ളി​യി​ൽ, പി.​എം. ആ​ന്‍റ​ണി, പി.​ജി. ജി​ൽ​ജോ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.