ഇ​ട​പ്പ​ള്ളി​യി​ലേ​ക്ക് ഭ​ക്ത​ജ​ന പ്ര​വാ​ഹം
Saturday, May 4, 2024 4:50 AM IST
കൊ​ച്ചി: ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ലേ​ക്ക് ഭ​ക്ത​ജ​ന പ്ര​വാ​ഹം. ഇ​ന്ന​ലെ ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ നാ​ല​ങ്ങാ​ടി പ്ര​ദ​ക്ഷി​ണം വി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ട​ത്തും​പ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു.

വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യു​ടെ നീ​ങ്ങി​യ പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ വി​ശു​ദ്ധ​ന്റെ വ​ട്ട​കൊ​ടി​ക്ക് പി​ന്നാ​ലെ ദ​ര്‍​ശ​ന സ​മൂ​ഹാം​ഗ​ങ്ങ​ള്‍ വ​ഹി​ച്ച സ്വ​ര്‍​ണ, വെ​ള്ളി കു​രി​ശു​ക​ളും മു​ത്തു​കു​ട​ക​ളും അ​ണി​നി​ര​ന്നു.

ബൈ​ബി​ള്‍ ചി​ത്ര​ങ്ങ​ള്‍ ആ​ലേ​ഖ​നം ചെ​യ്ത ര​ഥ​ത്തി​ല്‍ എ​ഴു​ന്ന​ള്ളി​യ വി​ശു​ദ്ധ​നെ മ​ല​രും, പൊ​രി​യും,വെ​റ്റി​ല​യും വി​ത​റി നാ​നാ​മ​ത​സ്ഥ​രാ​യ ആ​ളു​ക​ള്‍ എ​തി​രേ​റ്റു.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 10.30 നു ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, പ്ര​സം​ഗം, വൈ​കു​ന്നേ​രം 3.30 ന് ​ദി​വ്യ​ബ​ലി, പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം, രാ​ത്രി 10.30 നു ​തി​രു​സ്വ​രൂ​പം പ​ള്ളി​യി​ലേ​ക്ക് എ​ടു​ത്ത് വ​യ്ക്കും. മേ​യ് 10, 11 തീ​യ​തി​ക​ളി​ലാ​ണ് എ​ട്ടാ​മി​ടം.