ആ​ലു​വ പൈ​പ്പ്‌ലൈ​ൻ റോ​ഡി​ലെ ക്രോ​സ് ബാ​ർ മൂ​ന്നാ​മ​തും ത​ക​ർ​ന്നു
Sunday, May 5, 2024 4:33 AM IST
ആ​ലു​വ: ആ​ലു​വ​യി​ൽ ഭാ​ര​വ​ണ്ടി​ക​ൾ പൈ​പ്പ് ലൈ​ൻ റോ​ഡി​ലൂ​ടെ ക​ട​ന്നു പോ​കാ​തി​രി​ക്കാ​നാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി പു​തി​യ​താ​യി സ്ഥാ​പി​ച്ച ക്രോ​സ് ബാ​ർ മൂ​ന്നാ​മ​തും ത​ക​ർ​ന്നു. ത​ക​ർ​ന്ന ക്രോ​സ് ബാ​ർ അ​ടു​ത്തു ത​ന്നെ ഇ​പ്പോ​ൾ മാ​റ്റി വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​എ​സ്ഐ റോ​ഡി​ൽ നി​ന്നും പൈ​പ്പ്‌​ലൈ​ൻ റോ​ഡി​ലേ​ക്ക് വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നാ​യി എം​എ​ൽ​എ ഓ​ഫീ​സി​ന് മു​ന്നി​ൽ ഏ​താ​നും മാ​സം മു​മ്പാ​ണ് ഈ ​ക്രോ​സ് ബാ​ർ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ ഇ​ത​റി​യാ​തെ വ​രു​ന്ന വ​ണ്ടി​ക​ൾ പ​ല​പ്പോ​ഴും ബാ​റി​ലി​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്.

ഉ​യ​ര​ക്കൂ​ടു​ത​ലു​ള്ള ഭാ​ര​വ​ണ്ടി ക​ട​ന്നു​പോ​യ​പ്പോ​ഴാ​ണ് ക്രോ​സ് ബാ​ർ അ​തേ​പ​ടി ക​ഴി​ഞ്ഞ ദി​വ​സം ഒ​ടി​ഞ്ഞു വീ​ണ​ത്. ഒ​രു ത​വ​ണ ഒ​ടി​ഞ്ഞു വീ​ണ​പ്പോ​ൾ വാ​ഹ​ന ഉ​ട​മ​യു​ടെ ചെ​ല​വി​ലാ​ണ് പു​ന​സ്ഥാ​പി​ച്ച​ത്. ക്രോ​സ് ബാ​ർ സ്ഥാ​പി​ച്ച കോ​ൺ​ക്രീ​റ്റ് ക​ഷ​ണ​ങ്ങ​ൾ റോ​ഡി​ൽ ത​ന്നെ അ​വ​ശേ​ഷി​ക്കു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ തി​രി​ച്ച​റി​യാ​ൻ പ്രാ​സ്റ്റി​ക് ക​വ​റും ചെ​ടി​യു​മൊ​ക്കെ നാ​ട്ടു​കാ​ർ വ​ച്ചി​രി​ക്കു​ക​യാ​ണ്.