ബെര്‍ലിന്‍: മലങ്കര കത്തോലിക്കാസഭയുടെ 94ാം പുനരൈക്യ വാര്‍ഷികം ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ആഘോഷിക്കുന്നു. ഇന്ന്(സെപ്റ്റംബര്‍ 28) രാവിലെ 10 മുതല്‍ വെെകുന്നേരം നാലു വരെ മാന്‍ഹൈം ഷോണാവു നല്ലയിടയന് ദേവാലയത്തില്‍ (Guter Hirte Kirche, Memeler Strasse 38, 68307 Shoenau, Mannheim) പരിപാടികള്‍ ആരംഭിക്കും.
ആഘോഷമായ ദിവ്യബലിയില്‍ ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ് മുഖ്യകാര്മികനായിരിയക്കും. ജര്‍മനിയില്‍ സേവനം ചെയ്യുന്ന മലങ്കര സഭ അംഗങ്ങളായ വൈദികര്‍ സഹകാര്‍മികരാവും.
തുടര്‍ന്നു പാരിഷ് ഹാളില്‍ നടക്കുന്ന ജൂബിലി ആഘോഷത്തില്‍ തിരുമേനിക്കൊപ്പം വൈദികരും ലൂക്കാസ് ഷ്രെയ്ബര്‍, ഫാ. ഫ്രാന്‍സിസ് ഷ്മെര്ബെക്ക്, റെജീന ഹെര്ലിന്, ഫാ. തോമസ് (സീറോമലബാര്‍ ചര്‍ച്ച് ഹൈഡല്‍ബര്‍ഗ്), ഫാ. ജോണ്‍ ഇളന്വിനാക്കുഴിയില് ഒഐസിസി, സി. ടെസ് ഒഎസ്എസ്എന്നിവര് അതിഥികളായി പങ്കെടുക്കും.
കലാപരിപാടികളും ഉണ്ടായിരിക്കും. സ്നേഹവിരുന്നോടുകൂടി ആഘോഷങ്ങള്‍ സമാപിക്കും. ജര്‍മനിയിലെ മലങ്കരസഭയുടെ സ്റ്റുട്ട്ഗാര്‍ട്ട്/ ഹൈഡല്‍ബര്‍ഗ് മിഷന് യൂണിറ്റിന്റെ നേതൃത്വത്തിലാണ് (ജോമോന് ചെറിയാന്, സെക്രട്ടറി), (വറുഗീസ് ചരിവുപറമ്പില്‍, ട്രഷറര്‍) ആഘോഷങ്ങള്‍ നടക്കുന്നത്.
ഫാ. സന്തോഷ് തോമസ് (കോഓര്‍ഡിനേറ്റര്‍ 017680 383083), ജോജി കൊച്ചേത്തു (പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി 015168 193141, അനുപ് മുണ്ടേത്തു, ബിന്ദു മുള്‍ട്ടാനി, സബീന പുലിപ്ര (പാസ്റ്ററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമാര്‍), ജിബോ പുലിപ്ര (പാസ്റ്ററല്‍ കൗണ്‍സില്‍ ട്രഷറര്‍) എന്നിവരാണ് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍.
|