• Logo

Allied Publications

Europe
മ​ല​യാ​ളി പെ​രു​മ​യോ​ടെ ലേ​ബ​ർ പാ​ർ​ട്ടി ദേ​ശീ​യ സ​മ്മേ​ള​നം ലി​വ​ർ​പൂ​ളി​ൽ സ​മാ​പി​ച്ചു
Share
ലി​വ​ർ​പൂ​ൾ: ബ്രി​ട്ട​നി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ലേ​ബ​ർ പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ സ​മ്മേ​ള​നം ലി​വ​ർ​പൂ​ളി​ൽ സ​മാ​പി​ച്ചു. 15 വ​ർ​ഷം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​യി​രു​ന്ന ലേ​ബ​ർ പാ​ർ​ട്ടി ഈ ​വ​ർ​ഷം ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച് രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണം പിടിച്ചിരുന്നു.

പ്ര​ധാ​ന​മ​ന്ത്രി​യും പാ​ർ​ട്ടി ലീ​ഡ​റു​മാ​യ കി​യ​ർ സ്റ്റാ​ർ​മ​ർ, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ആ​ഞ്ചെ​ല റെ​യ്ന​ർ, ധ​ന​കാ​ര്യ മ​ന്ത്രി റേ​ച്ച​ൽ റീ​വ്സ് തു​ട​ങ്ങി ഭ​ര​ണ​ത്ത​ല​ത്തി​ലും സം​ഘ​ട​നാ ത​ല​ത്തി​ലു​മു​ള്ള വ​ലി​യൊ​രു നേ​തൃ​നി​ര​ത​ന്നെ ലി​വ​ർ​പൂ​ളി​നെ രാ​ജ്യ​ത്തി​ന്‍റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ക്കി മാ​റ്റി.

മ​ല​യാ​ള പെ​രു​മ വി​ളി​ച്ച​റി​യി​ച്ചു​കൊ​ണ്ട് പ്ര​ധാ​ന മ​ല​യാ​ളി ലേ​ബ​ർ നേ​താ​ക്ക​ൾ സ​മ്മേ​ള​ന​ത്തി​ൽ സ​ജീ​വ സാ​ന്നി​ധ്യ​ങ്ങ​ൾ ആ​യി​രു​ന്നു. ബ്രി​ട്ടീ​ഷ് പാ​ർ​ല​മെന്‍റിലെ ആ​ദ്യ മ​ല​യാ​ളി എംപി സോ​ജ​ൻ ജോ​സ​ഫ്, ലേ​ബ​ർ പാ​ർ​ട്ടി ദേ​ശീ​യ സ​മി​തി അം​ഗ​വും മു​ൻ ന്യൂഹാം കൗ​ൺ​സി​ല​റു​മാ​യ ജോ​സ് അ​ല​ക്സാ​ണ്ട​ർ,

ബേ​സിം​ഗ്‌​സ്‌​റ്റോ​ക്ക്‌ കൗ​ൺ​സി​ല​ർ സ​ജീ​ഷ് ടോം, ​ന്യൂ​കാ​സ്റ്റി​ൽ കൗ​ൺ​സി​ല​ർ ജൂ​ന സ​ത്യ​ൻ, ന്യൂഹാം മു​ൻ കൗ​ൺ​സി​ല​ർ സു​ഗ​ത​ൻ തെ​ക്കേ​പു​ര, മു​ൻ മേ​യ​റും നി​ല​വി​ലെ ക്രോ​യ്ഡ​ൻ കൗ​ൺ​സി​ല​റു​മാ​യ മ​ഞ്ജു ഷാ​ഹു​ൽ ഹ​മീ​ദ് തു​ട​ങ്ങി പ്ര​മു​ഖ​രാ​യ മ​ല​യാ​ളി ലേ​ബ​ർ നേ​താ​ക്ക​ളെ​ല്ലാം സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഈ മാസം 22 മു​ത​ൽ 25 വ​രെ ന​ട​ന്ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ രാ​ജ്യ​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും നി​ര​വ​ധി ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​കളും ഉ​ൾ​പ്പെ​ടെ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ലി​മി​റി​ക്കി​ൽ സെ​ന്‍റ് കാ​ർ​ലോ അ​ക്ക്യൂ​ട്ടി​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോമല​ബാ​ർ യു​വ​ജ​ന പ്ര​സ്ഥാ​നം അ​യ​ർ​ല​ൻ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് കാ​ർ​ലോ അ​ക്ക്യൂ​ട്ടി​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഹ​മ്മ.
ഹോ​ഫ്ഡോ​ര്‍​പ്: നെ​ത​ര്‍​ല​ന്‍​ഡി​ലെ നോ​ര്‍​ത്ത് ഹോ​ള​ണ്ടി​ലു​ള്ള ഹാ​ര്‍​ലെ​മ്മേ​ര്‍​മി​ര്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ
ഹെ​ര്‍​ണെ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി പെ​രു​ന്നാ​ളും വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ച്ചു.
ഹെ​ര്‍​ണെ: ജ​ർ​മ​നി​യി​ലെ പ്ര​ഥ​മ യാ​ക്കോ​ബാ​യ ഇ​ട​വ​ക​യാ​യ ഹെ​ര്‍​ണെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി
ഡോ. ​ആ​ന​ന്ദ് ജേ​ക്ക​ബ് വ​ർ​ഗീ​സി​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ അ​വാ​ർ​ഡ്.
ചെ​ന്നൈ: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഗ്ലോ​ബ​ൽ ലീ​ഡ​റാ​യ ഹി​ന്ദു​സ്ഥാ​ൻ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്(എ​ച്ച്ജി​ഐ) ചെ​യ​ർ​മാ​ൻ ഡോ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യ്ക്ക് കീ​ത്തി​ലി കേ​ന്ദ്ര​മാ​ക്കി മ​ർ​ത് അ​ൽ​ഫോ​ൻ​സ മി​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു.
കീ​ത്തി​ലി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​തയ്​ക്ക് കീ​ത്ത​ലി കേ​ന്ദ്ര​മാ​യി പു​തി​യ മി​ഷ​ൻ.