• Logo

Allied Publications

Europe
യു​കെ​യി​ലെ മു​ട്ടു​ചി​റ കു​ടും​ബ​സം​ഗ​മ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Share
ല​ണ്ട​ൻ: മു​ട്ടു​ചി​റ സം​ഗ​മം യു​കെ​യു​ടെ പ​തി​ന​ഞ്ചാ​മ​ത് കു​ടും​ബ​സം​ഗ​മം വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വ​ച്ച് ന​ട​ത്തും. ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും സം​ഘാ​ട​ന മി​ക​വ് കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യ മു​ട്ടു​ചി​റ സം​ഗ​മ​ത്തി​ന് 2009ൽ ​തു​ട​ക്കം കു​റി​ച്ച​തും ബോ​ൾ​ട്ട​ണി​ൽ ത​ന്നെ​യാ​യി​രു​ന്നു.

കോ​വി​ഡ് ദു​രി​തം വി​ത​ച്ച 2020ൽ ​ഒ​ഴി​കെ ക​ഴി​ഞ്ഞ 14 വ​ർ​ഷ​ങ്ങ​ളാ​യി വ​ള​രെ ഭം​ഗി​യാ​യി ന​ട​ന്നു​വ​രു​ന്ന മു​ട്ടു​ചി​റ സം​ഗ​മ​ത്തി​ന്‍റെ പ​തി​ന​ഞ്ചാ​മ​ത് കു​ടും​ബ​സം​ഗ​മം മ​നോ​ഹ​ര​മാ​ക്കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളി​ലാ​ണ് സം​ഘാ​ട​ക​ർ.

ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സം​ഗ​മ​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ എ​ത്തി​യ​വ​ർ ഇ​തി​നോ​ട​കം എ​ത്തി​ക്ക​ഴി​ഞ്ഞു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ, ന​ട​ൻ അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ര​ട​ക്കം പ​ല​രും ഇ​തി​നോ​ട​കം ആ​ശം​സ​ക​ള​റി​യി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടും. ബോ​ൾ​ട്ട​ണി​ലെ ബ്രി​ട്ടാ​ണി​യ ഹോ​ട്ട​ലി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ സം​ഗ​മ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഭാ​ര​ത​ത്തി​ന്‍റെ ആ​ദ്യ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ ബാ​ല്യ, കൗ​മാ​ര​ങ്ങ​ൾ ചി​ല​വ​ഴി​ച്ച മു​ട്ടു​ചി​റ കേ​ര​ള​ത്തി​ലെ ആ​ദി​മ ക്രൈ​സ്ത​വ കു​ടി​യേ​റ്റ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്ന് കൂ​ടി​യാ​ണ്. പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ നാ​മ​ത്തി​ൽ സ്ഥാ​പി​ത​മാ​യ ഏ​ഷ്യ​യി​ലെ ആ​ദ്യ ദേ​വാ​ല​യ​മാ​ണ് മു​ട്ടു​ചി​റ​യി​ലേ​ത്.

വ​ട​ക്കും​കൂ​ർ രാ​ജ​വം​ശ​ത്തി​ന്‍റെ ആ​സ്ഥാ​ന​മാ​യി​രു​ന്ന മു​ട്ടു​ചി​റ. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ സ​ന്ദേ​ശ​കാ​വ്യ​മാ​യ ഉ​ണ്ണു​നീ​ലി സ​ന്ദേ​ശ​ത്തി​ലും പ്ര​തി​പാ​ദ്യ വി​ഷ​യ​മാ​യി​രു​ന്നു. മു​ട്ടു​ചി​റ കു​ന്ന​ശേ​രി​ക്കാ​വി​ന് വ​ട​ക്ക് ഭാ​ഗ​ത്താ​യി​രു​ന്നു ഉ​ണ്ണു​നീ​ലി സ​ന്ദേ​ശ​ത്തി​ലെ നാ​യി​ക ഉ​ണ്ണു​നീ​ലി​യു​ടെ ഭ​വ​ന​മാ​യ മു​ണ്ട​ക്ക​ൽ ത​റ​വാ​ട്.

ഭാ​ഗ​വ​ത​ഹം​സം ബ്ര​ഹ്‌​മ​ശ്രീ മ​ള്ളി​യൂ​ർ ശ്രീ ​ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി​പ്പാ​ടി​ലൂ​ടെ, കേ​ര​ള​ത്തി​ലെ പ്ര​മു​ഖ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യി മാ​റി​യ മ​ള്ളി​യൂ​ർ ശ്രീ ​മ​ഹാ ഗ​ണ​പ​തി ക്ഷേ​ത്രം, കേ​ര​ള​ത്തി​ലെ ഏ​ക സൂ​ര്യ​ക്ഷേ​ത്ര​മാ​യ ആ​ദി​ത്യ​പു​രം സൂ​ര്യ​ക്ഷേ​ത്രം എ​ന്നി​വ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ടം കൂ​ടി​യാ​ണ് മു​ട്ടു​ചി​റ.

ആ​ഘോ​ഷ​ങ്ങ​ളോ​ടൊ​പ്പം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന മു​ട്ടു​ചി​റ സം​ഗ​മം വി​വി​ധ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ണ്. പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഭം​ഗി​യാ​യി മു​ട്ടു​ചി​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന അ​ൽ​ഫോ​ൻ​സ സ്നേ​ഹ​തീ​രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ കി​ഡ്നി റി​ലീ​ഫ് ഫ​ണ്ടി​ന് ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണ് മു​ട്ടു​ചി​റ സം​ഗ​മം ന​ൽ​കി വ​രു​ന്ന​ത്.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ഇ​ട​വ​ക വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഫാ.​വ​ർ​ഗീ​സ് ന​ട​ക്ക​ൽ ര​ക്ഷാ​ധി​കാ​രി​യാ​യും ബോ​ൾ​ട്ട​ണി​ലെ ജോ​ണി ക​ണി​വേ​ലി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും 2009ൽ ​തു​ട​ക്കം കു​റി​ച്ച മു​ട്ടു​ചി​റ സം​ഗ​മം യു​കെ, ഇ​രു​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഊ​ർ​ജ​സ്വ​ല​ത​യോ​ടെ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്.

മു​ട്ടു​ചി​റ സം​ഗ​മം യു​കെ​യു​ടെ വാ​ർ​ഷി​ക സം​ഗ​മ​ത്തി​ലേ​ക്ക് യു​കെ​യി​ലു​ള്ള മു​ഴു​വ​ൻ മു​ട്ടു​ചി​റ കു​ടും​ബ​ങ്ങ​ളെ​യും പ​ങ്കാ​ളി​ത്തം പ്ര​തീ​ക്ഷി​ച്ച് കൊ​ണ്ടു​ള്ള ത‌​യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ണി ക​ണി​വേ​ലി​ൽ 07889800292, കു​ര്യ​ൻ ജോ​ർ​ജ് 07877348602, സൈ​ബ​ൻ ജോ​സ​ഫ് 07411437404, ബി​നോ​യ് മാ​ത്യു 07717488268, ഷാ​രോ​ൺ ജോ​സ​ഫ് 07901603309.

ലി​മി​റി​ക്കി​ൽ സെ​ന്‍റ് കാ​ർ​ലോ അ​ക്ക്യൂ​ട്ടി​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോമല​ബാ​ർ യു​വ​ജ​ന പ്ര​സ്ഥാ​നം അ​യ​ർ​ല​ൻ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് കാ​ർ​ലോ അ​ക്ക്യൂ​ട്ടി​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഹ​മ്മ.
ഹോ​ഫ്ഡോ​ര്‍​പ്: നെ​ത​ര്‍​ല​ന്‍​ഡി​ലെ നോ​ര്‍​ത്ത് ഹോ​ള​ണ്ടി​ലു​ള്ള ഹാ​ര്‍​ലെ​മ്മേ​ര്‍​മി​ര്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ
ഹെ​ര്‍​ണെ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി പെ​രു​ന്നാ​ളും വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ച്ചു.
ഹെ​ര്‍​ണെ: ജ​ർ​മ​നി​യി​ലെ പ്ര​ഥ​മ യാ​ക്കോ​ബാ​യ ഇ​ട​വ​ക​യാ​യ ഹെ​ര്‍​ണെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി
ഡോ. ​ആ​ന​ന്ദ് ജേ​ക്ക​ബ് വ​ർ​ഗീ​സി​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ അ​വാ​ർ​ഡ്.
ചെ​ന്നൈ: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഗ്ലോ​ബ​ൽ ലീ​ഡ​റാ​യ ഹി​ന്ദു​സ്ഥാ​ൻ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്(എ​ച്ച്ജി​ഐ) ചെ​യ​ർ​മാ​ൻ ഡോ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യ്ക്ക് കീ​ത്തി​ലി കേ​ന്ദ്ര​മാ​ക്കി മ​ർ​ത് അ​ൽ​ഫോ​ൻ​സ മി​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു.
കീ​ത്തി​ലി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​തയ്​ക്ക് കീ​ത്ത​ലി കേ​ന്ദ്ര​മാ​യി പു​തി​യ മി​ഷ​ൻ.