• Logo

Allied Publications

Americas
കെ​സി​സി​എ​ന്‍​എ​യു​ടെ ക​ണ്‍​വ​ന്‍​ഷ​ന് സാ​ന്‍ അ​ന്‍റോ​ണി​യോ​യി​ല്‍ തു​ട​ക്കം
Share
ടെ​ക്സ​സ്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​കെ​സി​സി​എ​ന്‍​എ) 15ാം ക​ണ്‍​വ​ന്‍​ഷ​ന് സാ​ന്‍ അ​ന്‍റോ​ണി​യോ​യി​ല്‍ തു​ട​ക്കം.

ച​രി​ത്ര​പ​ര​മാ​യും വി​ശ്വാ​സ​പ​ര​മാ​യും ഏ​റെ പ്ര​സി​ദ്ധ​മാ​യ സാ​ന്‍ അ​ന്‍റോ​ണി​യോ​യി​ലെ ഹെ​ന്‍​ട്രി ബി ​ഗോ​ണ്‍​സാ​ല​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ കു​ര്‍​ബാ​ന​യോ​ടെ​യാ​യി​രു​ന്നു നാ​ല് ദി​വ​സ​ത്തെ നാ​ഷ​ണ​ല്‍ ക​ണ്‍​വ​ന്‍​ഷ​ൻ ആ​രം​ഭി​ച്ച​ത്.

കോ​ട്ട​യം അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ടി​നൊ​പ്പം അ​മേ​രി​ക്ക​യി​ലെ എ​ല്ലാ ക്നാ​നാ​യ വൈ​ദി​ക​രും വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു. അ​മേ​രി​ക്ക സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ക്കു​ന്ന ജൂ​ലൈ നാ​ലി​ന് തു​ട​ങ്ങി​യ കെ​സി​സി​എ​ന്‍​എ സ​മ്മേ​ള​ന​ത്തി​ന് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് എ​ല്ലാ ആ​ശം​സ​ക​ളും നേ​ര്‍​ന്നു.

സ​ത്യ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ ജീ​വി​ക്കു​ക എ​ന്ന​താ​ണ് യ​ഥാ​ര്‍​ഥ സ്വാ​ത​ന്ത്ര്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്‍​വ​ന്‍​ഷ​ന്‍ ക്നാ​നാ​യ ഐ​ക്യ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന വേ​ദി​യാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ര്‍​ബാ​ന‌​യ്ക്ക് ശേ​ഷം നി​ല​വി​ള​ക്ക് തെ​ളി​ച്ച് മാ​ര്‍ മൂ​ല​ക്കാ​ട്ട് ക​ണ്‍​വ​ന്‍​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​സി​സി​എ​ന്‍​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി എ​ടാ​ട്ട്, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​പ്സ​ന്‍ പു​ര​യം​പ​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജീ​ഷ് പോ​ത്ത​ൻ, ജോ. ​സെ​ക്ര​ട്ട​റി ജോ​ബി​ൻ ക​ക്കാ​ട്ടി​ൽ, ട്ര​ഷ​റ​ർ സാ​മോ​ൻ പ​ള്ളാ​ട്ടു​മ​ടം, ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​റി​ൻ കു​ര്യ​ൻ പ​ട​പ്പ​മാ​ക്കി​ൽ, ഡാ​ള​സ് സാ​ൻ അ​ന്‍റോ​ണി​യോ ആ​ർ​വി​പി ഷി​ന്‍റോ വ​ള്ളി​യോ​ട​ത്ത്,

വെ​സ്റ്റേ​ൺ റീ​ജീ​യ​ൺ ആ​ർ​വി​പി ജോ​സ് പു​ത്ത​ൻ​പു​ര​യി​ൽ, ഷി​ക്കാ​ഗോ ആ​ർ​വി​പി സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​ക്കൂ​റ്റ്, ഹൂ​സ്റ്റ​ൺ ആ​ർ​വി​പി അ​നൂ​പ് മ്യാ​ൽ​ക്ക​ര​പ്പു​റ​ത്ത്, ഡി​ട്രോ​യ്റ്റ് ആ​ർ​വി​പി അ​ല​ക്സ് പു​ല്ലു​കാ​ട്ട്, ന്യൂ​യോ​ർ​ക്ക് ആ​ർ​വി​പി ജെ​യിം​സ് ആ​ല​പ്പാ​ട്ട്, അ​റ്റ്ലാ​ന്‍റാ മ​യാ​മി ആ​ർ​വി​പി ലി​സി കാ​പ​റ​മ്പി​ൽ, കാ​ന​ഡ ആ​ർ​വി​പി ലൈ​ജു ചേ​ന്ന​ങ്കാ​ട്ട്,

നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജീ​യ​ൺ ആ​ർ​വി​പി ജോ​ബോ​യ് മ​ണ​ലേ​ൽ, ടാ​മ്പ ആ​ർ​വി​പി ജെ​യിം​സ് മു​ക​ളേ​ൽ, കെ​സി​ഡ​ബ്ല്യു എ​ഫ്എ​ൻ​എ പ്ര​സി​ഡ​ന്‍റ് പ്രീ​ണ, കെ​സി​വൈ​എ​ൽ​എ​ൻ​എ പ്ര​സി​ഡ​ന്‍റ് രേ​ഷ്മ ക​ര​കാ​ട്ടി​ൽ, കെ​സി​വൈ​എ​ൻ​എ പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ പു​ലി​ക്കു​ന്നേ​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷീ​ജ വ​ട​ക്കേ​പ​റ​മ്പി​ൽ, ജ​യി​ൻ മാ​ക്കി​ൽ, സി​റി​ൽ തൈ​പ​റ​മ്പി​ൽ, എ​ബ്ര​ഹാം പെ​രു​മ​ണി​ശേ​രി​ൽ,

വി​നീ​ത് ക​ടു​ത്തോ​ടി​ൽ, ഷി​ബു പാ​ല​കാ​ട്ട്, ഷി​ജു ത​ണ്ട​ച്ചേ​റി​ൽ, ഫി​ലി​പ്സ് ജോ​ർ​ജ്, ഡൊ​മി​നി​ക് ചാ​ക്കോ​ണ​ൽ, ഷി​ബു ഒ​ളി​യി​ൽ, സ​ജി മ​രി​ങ്ങാ​ട്ടി​ൽ, ജോ​ണി ച​ക്കാ​ല​ക്ക​ൽ, സി​റി​ൽ ത​ട​ത്തി​ൽ, ജോ​ൺ വി​ല​ങ്ങാ​ട്ടു​ശേ​രി​ൽ, ജോ​സ് വെ​ട്ടു​പാ​റ​പ്പു​റ​ത്ത്, ജി​ത്തു തോ​മ​സ്, കി​ര​ൺ, സ​ന്തോ​ഷ്, കു​ര്യ​ൻ ജോ​സ​ഫ്, തോ​മ​സ് മു​ണ്ട​ക്ക​ൽ എ​ന്നി​വ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു ശേ​ഷം ഐ​സ് ബ്രേ​ക്കിം​ഗ് സെ​ഷ​നു​ക​ൾ ന​ട​ന്നു. തു​ട​ർ​ന്ന് കെ​സി​സി​എ​ൻ​എ​യു​ടെ സാ​ൻ അ​ന്‍റോ​ണി​യോ, ഹൂ​സ്റ്റ​ൺ, ഡാ​ള​സ് യൂ​ണി​റ്റു​ക​ൾ ഒ​രു​ക്കി​യ ക​ലാ​സ​ന്ധ്യ അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് ക​ണ്‍​വ​ന്‍​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള സം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ പ്ര​സി​ദ്ധ സി​നി​മ ന​ട​ന്‍ ലാ​ലു അ​ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ദ്ധ സി​നി​മ താ​രം ര​മ്യ​ന​മ്പീ​ശ​നും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് യു​വ​ഗാ​യ​ക​രാ​യ അ​രു​ൺ ഗോ​പ​ൻ, നീ​തു സു​ബ്ര​ഹ്മ​ണ്യം, കീ​ർ​ത്ത​ന സ്മി​ത ഷാ​ജി എ​ന്നി​വ​രു​ടെ സം​ഗീ​ത പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ന​ട​ന്മാ​രും ഹാ​സ്യ​താ​ര​ങ്ങ​ളു​മാ​യ അ​സീ​സ് നെ​ടു​മ​ങ്ങാ​ടും രാ​ജേ​ഷ് പ​റ​വൂ​രും ചേ​ർ​ന്നു​ള്ള സ്കി​റ്റും കെ​സി​സി​എ​ൻ ക​ൺ​വ​ൻ​ഷ​ന്‍റെ ആ​ദ്യ ദി​നം മ​നോ​ഹ​ര​മാ​ക്കി.

റോ​യ​ൽ റോ​ഡ്സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫൗ​ണ്ടേ​ഴ്‌​സ് അ​വാ​ർ​ഡ് മെ​ഡ​ൽ നേ​ടി മ​ല​യാ​ളി.
കോ​ട്ട​യം: കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലു​ള്ള റോ​യ​ൽ റോ​ഡ്സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫൗ​ണ്ടേ​ഴ്‌​സ് അ​വാ​ർ​ഡ് നേ​ടി മ​ല​യാ​ളി.
ബി​ജോ ജോ​സ് ചെ​മ്മാ​ന്ത്ര​യ്ക്ക് ബ​ഷീ​ർ സാ​ഹി​ത്യ പു​ര​സ്‌​കാ​രം.
തി​രു​വ​ന​ന്ത​പു​രം: ഏ​റ്റ​വും മി​ക​ച്ച ചെ​റു​ക​ഥാ​സ​മാ​ഹാ​ര​ത്തി​നു​ള്ള ബ​ഷീ​ർ സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ത്തി​ന് ബി​ജോ ജോ​സ് ചെ​മ്മാ​ന്ത്ര​യു​
ക്യൂ​ബ​ൻ അം​ബാ​സി​ഡ​ർ ഇ​ൻ​ചാ​ർ​ജി​ന് സി​ഐ​ടി​യു സെ​ന്‍റ​റി​ൽ വ​ര​വേ​ൽ​പ്പ്.
തിരുവനന്തപുരം: കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ക്യൂ​ബ​യു​ടെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ഇ​ൻ​ചാ​ർ​ജ് അ​ബെ​ൽ അ​ബെ​ല്ലെ ഡെ​സ്‌​പെ​യി​നി​ന് സി​ഐ​ടി​യു
നോ​യ്‌​ലി​ൽ സെ​ബാ​സ്റ്റ്യ​ൻ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ച​ങ്ങ​നാ​ശേ​രി പാ​ലാ​ത്ര സി​ബി​ച്ച​ന്‍റെ മ​ക​ളും അ​ടി​മാ​ലി കൂ​നം​പാ​റ​യി​ൽ റൊ​ണാ​ൾ​ഡ് കെ.
പി.​സി. തോ​മ​സ് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: പി.​സി. തോ​മ​സ് (ബാ​ബു 76) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.