• Logo

Allied Publications

Americas
കോണ്‍സുല്‍ എ.കെ. വിജയകൃഷ്ണന് എന്‍ബിഎ യാത്രയയപ്പു നല്‍കി
Share
ന്യൂയോര്‍ക്ക്: കഴിഞ്ഞ അഞ്ചു വർഷം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചതിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ (കമ്മ്യൂണിറ്റി അഫയേഴ്സ്) എ കെ വിജയകൃഷ്ണനും സഹധർമ്മിണി ജലജാ വിജയകൃഷ്ണനും നായർ ബനവലന്‍റ് അസോസിയേഷൻ (എന്‍ബിഎ) ക്വീൻസിലുള്ള എൻബിഎ സെന്‍ററിൽ വച്ചു യാത്രയയപ്പു നൽകി.

വിജയകൃഷ്ണനും, ഭാര്യ ജലജയും, എന്‍ബി‌എ പ്രസിഡന്‍റ് ക്രിസ് തോപ്പിലും, പ്രഥമ വനിത വത്സാ കൃഷ്ണനും, മുൻ പ്രസിഡന്‍റ് അപ്പുക്കുട്ടൻ നായരും, ട്രഷറർ രാധാമണി നായരും ചേർന്ന് ഭദ്രദീപം തെളിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. രാധാമണി നായർ പ്രാർഥനാഗാനം ആലപിച്ചു.

ജൂൺ 9 ഞായറാഴ്ച വൈകിട്ട് നടന്ന യാത്രയയപ്പു സമ്മേളനത്തിൽ എൻബിഎ പ്രസിഡന്‍റ് ക്രിസ് (ജനാർദ്ദനൻ) തോപ്പിൽ സ്വാഗതം ആശംസിച്ചുകൊണ്ട് വിജയകൃഷ്ണന്‍റെ സൗഹാർദ്ദപരമായ പ്രവർത്തനങ്ങളെക്കുറിച്ച് പ്രകീർത്തിച്ചു സംസാരിച്ചു. തുടര്‍ന്ന് പ്രസിഡന്‍റ് വിജയകൃഷ്ണനെ പൊന്നാട അണിയിച്ചു.

പ്രശസ്ത ചെറുകഥാകൃത്തും, നിരൂപകനും, സംവിധായകനുമായ ബാബു പാറയ്ക്കൽ, എൻ.ബി.എ. മുൻ പ്രസിഡന്റുമാരായ ഗോപിനാഥക്കുറുപ്പ്, അപ്പുക്കുട്ടൻ നായർ, ജോ. സെക്രട്ടറി ജയപ്രകാശ് നായർ, ട്രസ്റ്റീ ബോർഡ് സെക്രട്ടറി ജി.കെ. നായർ, ട്രഷറർ രാധാമണി നായർ, വിനോദ് കെയാർകെ, ഡോ. മധു പിള്ള, രഘുനാഥൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ഏവരും വിജയകൃഷ്ണന്റെ ശ്ലാഘനീയമായ പ്രവർത്തനശൈലിയെയും അദ്ദേഹം ചുമതലയേറ്റെടുത്തതിനു ശേഷം ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വന്ന നല്ല മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചു.

വൈസ് പ്രസിഡന്റ് ബാബു മേനോൻ കൃതജ്ഞത പ്രകാശിപ്പിച്ചു. തുടർന്നു നടന്ന പ്രതിമാസ ഭജനയിലും വിരുന്നു സൽക്കാരത്തിലും വിജയകഷ്ണനും പത്നിയും പങ്കെടുത്തു. എൻ.ബി.എ. നൽകിയ സ്വീകരണത്തിനും ആദരവിനും അദ്ദേഹം നന്ദി അറിയിച്ചു.

സ​ണ്ണി ക​ല്ലൂ​പ്പാ​റ​യ്ക്ക് ജി ​തി​യ​റ്റ​ര്‍ ന്യൂ​യോ​ര്‍​ക്കി​ന്‍റെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ന്യൂ​യോ​ര്‍​ക്ക്: ക​ലാ സാം​സ്‌​കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ല്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അം​ഗീ​കാ​ര​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി​യ സ​ണ്ണി ക​ല്ലൂ​പ്പാ​റ
മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ സേ​വി​കാ സം​ഘം സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റ​ർ സ​മ്മേ​ള​നം ജൂ​ലെെ ആ​റി​ന്.
ഒ​ക്‌​ല​ഹോ​മ: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ സേ​വി​കാ സം​ഘം സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റ​ർ എ ​മീ​റ്റിം​ഗ് ഒ​ക്​ല​ഹോ​മ മാ​ർ​ത്തോ​മ്മാ ച​
ജൂ​ലി​യ​ൻ അ​സാ​ൻ​ജ് ജ​യി​ൽ മോ​ചി​ത​നാ​യി.
വാ​ഷിം​ഗ്ട​ൺ ഡി​സി: വി​ക്കി​ലീ​ക്‌​സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജ് ജ​യി​ൽ മോ​ചി​ത​നാ​യി.
സു​നി​താ വി​ല്യം​സി​ന്‍റെ മ​ട​ക്ക​യാ​ത്ര വീ​ണ്ടും നീ​ട്ടി; കാ​ര​ണം വ്യ​ക്ത​മാ​ക്കാ​തെ നാ​സ.
ഫ്ലോ​​​​റി​​​​ഡ: നാ​​​​സ​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​യ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​ഞ്ചാ​​​​രി സു​​​​നി​​​​ത വി​​​​ല്യം​​​​സി​​
12ാമ​ത്തെ കു​ട്ടി​യെ വ​ര​വേ​റ്റ് മ​സ്ക്.
ന്യൂ​യോ​ർ​ക്ക്: ടെ​സ്‌​ല സ്ഥാ​പ​ക​ൻ എ​ലോ​ൺ മ​സ്കി​ന് കൂ​ട്ടു​കാ​രി​യും ന്യൂ​റാ​ലി​ങ്ക് ക​ന്പ​നി എ​ക്സി​ക്യൂ​ട്ടീ​വു​മാ​യ ഷി​വോ​ൺ സി​ലി​സി​ൽ ഈ ​വ​ർ​ഷം