• Logo

Allied Publications

Americas
ഫൊ​ക്കാ​ന സാ​ഹി​ത്യ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Share
ന്യൂ​യോ​ര്‍​ക്ക്: ഫൊ​ക്കാ​ന​യു​ടെ 2022 24 വ​ർ​ഷ​ങ്ങ​ളി​ലെ സാ​ഹി​ത്യ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 2024 ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) ന​ട​ക്കാ​നി​രി​ക്കു​ന്ന ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്കയു​ടെ ​(ഫൊ​ക്കാ​ന) 21ാമ​ത് ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ലാ​യി​രി​ക്കും അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കു​കയെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.

പ്ര​മു​ഖ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സാ​ഹി​ത്യ​കാ​ര​നും കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യ പ്രഫ. കോ​ശി ത​ല​യ്ക്ക​ൽ അ​​ധ്യക്ഷ​നാ​യ ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യാ​ണ് മ​ല​യാ​ള ര​ച​ന​ക​ളു​ടെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​വ​രെ തെര​ഞ്ഞെ​ടു​ത്ത​ത്. ആം​ഗ​ലേ​യ സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​നു​ള്ള കൃ​തി​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത​ത് സാ​ഹി​ത്യ​കാ​ര​നും കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യ പ്രഫ. സ​ണ്ണി മാ​ത്യൂ​സ് അധ്യക്ഷ​നാ​യ ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യാ​ണ്.​

പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ സാ​ഹി​ത്യ​കാ​ര​ന്മാ​രെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു. ഗീ​താ ജോ​ർ​ജ് കോ​ഓ​ർ​ഡി​നേ​റ്റ​റും ബെ​ന്നി കു​ര്യ​ൻ ചെ​യ​ർ​മാ​നും സ​ണ്ണി മ​റ്റ​മ​ന കോ​ചെ​യ​ർ​മാ​നും ആ​യി​ട്ടു​ള്ള അ​വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ​യും ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

അ​വാ​ർ​ഡു​ക​ൾ: 1. ഫൊ​ക്കാ​ന ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള പു​ര​സ്‌​കാ​രം: നോ​വ​ൽ​കൂ​ത്താ​ണ്ട​വ​ർ വേ​ണു​ഗോ​പാ​ല​ൻ കോ​ക്കോ​ഡ​ൻ. 2. ഫൊ​ക്കാ​ന കാ​രൂ​ർ നീ​ല​ക​ണ്ഠ​പ്പി​ള്ള പു​ര​സ്‌​കാ​രം: ചെ​റു​ക​ഥ​ബോ​ൺ​സാ​യി മ​ര​ത്ത​ണ​ലി​ലെ ഗി​നി​പ്പ​ന്നി​ക​ൾ ബി​ജോ ജോ​സ് ചെ​മ്മാ​ന്ത്ര.​ഫി​ത്ർ സ​കാ​ത്ത് എ​സ്. അ​നി​ലാ​ൽ.

3. ഫൊ​ക്കാ​ന എ​ൻ. കെ. ​ദേ​ശം പു​ര​സ്‌​കാ​രം: ക​വി​ത​ഒ​ക്ടോ​ബ​ർ സി​ന്ധു നാ​യ​ർ. 4. ഫൊ​ക്കാ​ന സു​കു​മാ​ർ അ​ഴീ​ക്കോ​ട് പു​ര​സ്‌​കാ​രം: ലേ​ഖ​നം/​നി​രൂ​പ​ണം​അ​ഗ്നി​ച്ചീ​ളു​ക​ൾ ജ​യ​ൻ വ​ർ​ഗീ​സ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്‍റ​ലി​ജെ​ൻ​സ് സോ​ണി തോ​മ​സ് അ​മ്പൂ​ക്ക​ൻ

5. ഫൊ​ക്കാ​ന എം.​എ​ൻ. സ​ത്യാ​ർ​ഥി പു​ര​സ്‌​കാ​രം: ത​ർ​ജ​മ ദ്രൗപദി ദ അവതാർ ഡോ. സുകുമാർ കാനഡ. 6. ഫൊ​ക്കാ​ന ക​മ​ലാ ദാ​സ് പു​ര​സ്കാ​രം (ആം​ഗ​ലേ​യ സാ​ഹി​ത്യം) കാസ ലോക്ക (ദ മാഡ് ഹൗസ്) ജെ. അവറാൻ.

സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കോ​ൺ​ഫ​റ​ൻ​സ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക & യൂ​റോ​പ്പ് ഭ​ദ്രാ​സ​ന സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ സംഘടിപ്പിക്കുന്ന ഫാ​മി​ലി ആ​ൻ​ഡ
ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും.
പെ​ൻ​സി​ൽ​വേ​നി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് പെ​ൻ​സ
മ​ല​യാ​ളി പെ​ന്ത​ക്കോ​സ്ത് കോ​ൺ​ഫ​റ​ൻ​സ് പാ​സ്റ്റ​ർ ഫി​ന്നി ആ​ലും​മ്മൂ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി പെ​ന്ത​ക്കോ​സ്ത് കോ​ൺ​ഫ​റ​ൻ​സ് നാ​ഷ​ന​ൽ ക​ൺ​വീ​ന​ർ പാ​സ്റ്റ​ർ ഫി​ന്നി ആ​ലും​മ്മൂ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ബി​ജു ലോ​സ​ണ്‍ ഫോ​മാ സ​തേ​ണ്‍ റീ​ജി​യ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ഡാ​ള​സ്: നോ​ര്‍​ത്ത് അ​മ​രി​ക്ക​യി​ലെ പ്ര​മു​ഖ ട്രാ​വ​ല്‍ ഏ​ജ​സി​യാ​യ ലോ​സ​ണ്‍ ട്രാ​വ​ല്‍​സ് ഉ​ട​മ​യും മ​ല​യാ​ള സി​നി​മാ നി​ര്‍​മാ​താ​വും സാം​സ്‌​കാ​ര
അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ച് മാ​ഗ്.
സ്റ്റാ​ഫോ​ർ​ഡ്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ(​മാ​ഗ്) സ്റ്റാ​ഫോ​ർ​ഡി​ൽ ന​ട​ന്ന പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങോ​ടെ അ​മേ​രി​ക്ക​യു​ടെ