• Logo

Allied Publications

Americas
ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ൽ ആ​രാ​ധ​നാ സം​ഗീ​ത​വു​മാ​യി ഗാ​യ​ക സം​ഘം
Share
ന്യൂ​യോ​ർ​ക്ക്: ജൂ​ലൈ ര​ണ്ടാം വാ​രം ന​ട​ക്കു​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ൽ ഒ​രു മി​ക​ച്ച ആ​ത്മീ​യ അ​നു​ഭ​വം പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നാ​യി കോ​ൺ​ഫ​റ​ൻ​സ് ഗാ​യ​ക​സം​ഘം സ​ജ്ജ​മാ​യി. വി​ശ്വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഓ​ർ​ത്ത​ഡോ​ക്സ് ആ​രാ​ധ​ന​യു​ടെ മു​ഖ​മു​ദ്ര​യാ​ണ്.

പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ആ​ത്മീ​യ ഉ​ണ​ർ​വും പ്ര​ചോ​ദ​ന​വും ന​ൽ​കു​വാ​ൻ ഗാ​യ​ക​സം​ഘ​ത്തി നേ​തൃ​ത്വം സ​ഹാ​യ​ക​ര​മാ​വും. ഒ​രു ഗാ​യ​ക​സം​ഘം ന​ൽ​കു​ന്ന സം​ഗീ​ത​ത്തി​ന്‍റെ ശ​ക്തി, ആ​രാ​ധ​ന​യ്ക്കും പ്ര​ബോ​ധ​ന​ത്തി​നു​മു​ള്ള ഒ​രു സു​പ്ര​ധാ​ന ഉ​പ​ക​ര​ണ​മാ​യി മാ​റും.

സെ​ൻ്റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, സ​ഫേ​ൺ, ന്യൂ​യോ​ർ​ക്ക്, സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ഓ​റ​ഞ്ച്ബ​ർ​ഗ്, ന്യൂ​യോ​ർ​ക്ക് എ​ന്നീ ഇ​ട​വ​ക​ക​ളി​ലെ അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഒ​രു സം​ഘം ഫാ. ​ഡോ. രാ​ജു വ​ർ​ഗീ​സ് (വി​കാ​രി, സെ​ൻ്റ് മേ​രീ​സ്, സ​ഫേ​ൺ), ബെ​റ്റി സ​ക്ക​റി​യ (ക്വ​യ​ർ മാ​സ്റ്റ​ർ)
എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യ്യാ​റെ​ടു​ക്കു​ന്നു. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, സു​റി​യാ​നി എ​ന്നീ ഭാ​ഷ​ക​ളി​ൽ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കാ​നാ​ണ് ഈ ​മു​പ്പ​തം​ഗ സം​ഘം പ​ദ്ധ​തി​യി​ടു​ന്ന​ത്.

ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ലാ​ങ്ക​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

"ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി' എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി “ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്‌​സ് സ്ഥാ​പി​ക്കു​ക” (കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. കു​ടും​ബാ​രാ​ധ​ന​യും ബ​ന്ധ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ന്ന​തി​ന് സ​മ​ഗ്ര​മാ​യ പ​രി​പാ​ടി​ക​ളാ​ണ് കോ​ൺ​ഫ​റ​ൻ​സി​ൽ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 914 806 4595), ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ: 516 439 9087).

യുഎസിൽ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യി​ൽ പീ​ഡ​ന​മ​നു​ഭ​വി​ക്കു​ന്ന സ​ഹോ​ദ​ര​രോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും ക്രി​സ്തു​വി​ൽ ത​ങ്ങ​ൾ ഒ​ന്നാ​ണെ​ന്ന സ​ന്ദ
കെ​സി​സി​എ​ന്‍​എ​യു​ടെ ക​ണ്‍​വ​ന്‍​ഷ​ന് സാ​ന്‍ അ​ന്‍റോ​ണി​യോ​യി​ല്‍ തു​ട​ക്കം.
ടെ​ക്സ​സ്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത്
വി​മാ​നയാ​ത്ര​ക്കാ​രി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; സ്മാ​​​ര്‍​ട്ട് വാ​​​ച്ചി​​​ന്‍റെ സ​​​ഹാ​​​യ​​​ത്താ​​​ല്‍ ചി​​​കി​​​ത്സ ന​​​ല്‍​കി മ​​​ല​​​യാ​​​ളി ഡോ​​​ക്‌ട​​​ര്‍.
കൊ​​​ച്ചി: വി​​​മാ​​​ന​​​ത്തി​​​ല്‍ ശാ​​​രീ​​​രി​​​ക അ​​​വ​​​ശ​​​ത​​​ക​​​ള്‍ നേ​​​രി​​​ട്ട യാ​​​ത്ര​​​ക്കാ​​​രി​​​യെ ര​​​ക്ഷി​​​ക്കാ​​​ന്‍ ഡോ​​​ക്ട​​​
ഫാമിലി യൂത്ത് കോൺഫറൻസ് സുവനീർ പ്രകാശനത്തിന് തയാറായി.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ്മ
ബൈ​ഡ​ൻ പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ബോ​സ്റ്റ​ൺ ഗ്ലോ​ബ് എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ്.
ബോ​സ്റ്റ​ൺ:​ ക​ഴി​ഞ്ഞ​യാ​ഴ്ച ബൈ​ഡ​ന്‍റെ ​മോ​ശ​മാ​യ​ സം​വാ​ദ പ്ര​ക​ട​ന​ത്തി​ന് മ​തി​യാ​യ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ഭാ​വം ചൂ​ണ്ടി​ക്കാ​ട്ടി ബോ​സ്റ്റ​ൺ