• Logo

Allied Publications

Americas
വി​വി​ധ പ്രാ​യ​ക്കാ​രുടെ അ​ഭി​രു​ചി​കൾക്ക് അനുസൃതമായി വേ​റി​ട്ട പാ​ഠ്യ പ​ദ്ധ​തി​യു​മാ​യി ഫാ​മി​ലി ​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്
Share
ന്യൂ​യോ​ർ​ക്ക്: ജൂ​ലൈ 10 മു​ത​ൽ 13 വ​രെ ലാ​ൻ​ക​സ്റ്റ​ർ പെ​ൻ​സി​ൽ​വേ​നി​യ വി​ൻ​ധം റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് പാ​ഠ്യ​പ​ദ്ധ​തി വി​വി​ധ പ്രാ​യ​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​ഭി​രു​ചി​ക്കും അ​നു​സ​രി​ച്ചാ​യി​രി​ക്കും.

സ​ൺ​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഫോ​ക്ക​സ് അം​ഗ​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വേ​റി​ട്ട പാ​ഠ്യ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നു പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ മി​ല്ലി ഫി​ലി​പ് അ​റി​യി​ച്ചു.

ഫാ. ​സു​ജി​ത് തോ​മ​സ് (സ​ൺ​ഡേ സ്കൂ​ൾ), ഫാ. ​ഡെ​ന്നി​സ് മ​ത്താ​യി (എംജിഒസിഎ​സ്എം), ​ഫാ. അ​നൂ​പ് തോ​മ​സ് (ഫോ​ക്ക​സ്), ഫാ. ​ഡോ. വ​ർ​ഗീ​സ് എം. ​ഡാ​നി​യേ​ൽ (മു​തി​ർ​ന്ന​വ​ർ) തു​ട​ങ്ങി​യ​വ​രാ​ണ് പാ​ഠ്യ പ​ദ്ധ​തി ത​യാറാ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ കോ​ൺ​ഫ​റ​ൻ​സ് ദി​ന​ങ്ങ​ളി​ൽ കൗ​ൺ​സി​ലിം​ഗി​ന് അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം നേ​ടി​യ നി​ര​വ​ധി പ്ര​മു​ഖ​ർ സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. സ​ഭാ​ച​രി​ത്രം (അ​ഭി​വ​ന്ദ്യ സ​ഖ​റി​യ മാ​ർ നി​ക്ക​ളാ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത & ഫാ. ​ഡോ. വ​ർ​ഗീ​സ് എം. ​ഡാ​നി​യ​ൽ), സ​മൂ​ഹ​ത്തി​ൽ നേ​തൃ​ത്വ​ത്തിന്‍റെ സ്വാ​ധീ​നം (ഡോ. ​ജോ​യി​സ് ജേ​ക്ക​ബ്),

മ​രി​ച്ച​വ​രു​ടെ പു​ന​രു​ത്ഥാ​ന​വും വ​രാ​നി​രി​ക്കു​ന്ന ലോ​ക​ത്തി​ന്‍റെ ജീ​വി​ത​വും (ഫാ. ​ഡോ. വ​ർ​ഗീ​സ് എം. ​ഡാ​നി​യേ​ൽ), മാ​ന​സി​കാ​രോ​ഗ്യം (ഡോ. ​ജോ​ഷി ജോ​ൺ), ഉ​ത്ക​ണ്ഠ​യും മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും (കൃ​പ​യ വ​ർ​ഗീ​സ്), മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ത​യാ​റാ​ക്ക​ൽ (ഫാ. ​ഡോ. വ​ർ​ഗീ​സ് എം. ​ഡാ​നി​യ​ൽ), വി​ശ്വാ​സ​വും ധ​ന​വും (ഫാ. ​ജോ​യ​ൽ മാ​ത്യു),

എ​സ്റ്റേ​റ്റ് പ്ലാ​നിം​ഗ് (ഷെ​റി​ൻ എ​ബ്ര​ഹാം), മ​തേ​ത​ര​ത്വ​ത്തി​നും ബ​ഹു​സ്വ​ര​ത​യ്ക്കും ഇ​ട​യി​ലു​ള്ള യാ​ഥാ​സ്ഥി​തി​ക​ത (ഫാ. ​സെ​റാ​ഫിം മ​ജ് മു​ദാ​ർ), എ​ൽ. ജി.​ബി.​ടി.​ക്യു + (ഫാ. ​ഡോ. എ​ബി ജോ​ർ​ജ്ജ്), ക്രി​സ്തീ​യ ര​ക്ഷാ​ക​ർ​തൃ​ത്വ​വും (ഫാ. ​ജോ​യ​ൽ മാ​ത്യു), വൈ​വാ​ഹി​ക ബ​ന്ധം (ഫാ. ​അ​നൂ​പ് തോ​മ​സ്) തു​ട​ങ്ങി​യ പ്ര​സ​ക്ത വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​താ​ണ്.

ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ലാ​ങ്ക​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും, സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്റെ ഗോ​വ​ണി’ എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്‌​സ് സ്ഥാ​പി​ക്കു​ക (കൊ​ലൊ​സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം.

കു​ടും​ബാ​രാ​ധ​ന​യും ബ​ന്ധ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ന്ന​തി​ന് സ​മ​ഗ്ര​മാ​യ പ​രി​പാ​ടി​ക​ളാ​ണ് കോ​ൺ​ഫ​റ​ൻ​സി​ൽ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ (914 806 4595), ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (516 439 9087).

സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കോ​ൺ​ഫ​റ​ൻ​സ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക & യൂ​റോ​പ്പ് ഭ​ദ്രാ​സ​ന സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ സംഘടിപ്പിക്കുന്ന ഫാ​മി​ലി ആ​ൻ​ഡ
ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും.
പെ​ൻ​സി​ൽ​വേ​നി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് പെ​ൻ​സ
മ​ല​യാ​ളി പെ​ന്ത​ക്കോ​സ്ത് കോ​ൺ​ഫ​റ​ൻ​സ് പാ​സ്റ്റ​ർ ഫി​ന്നി ആ​ലും​മ്മൂ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി പെ​ന്ത​ക്കോ​സ്ത് കോ​ൺ​ഫ​റ​ൻ​സ് നാ​ഷ​ന​ൽ ക​ൺ​വീ​ന​ർ പാ​സ്റ്റ​ർ ഫി​ന്നി ആ​ലും​മ്മൂ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ബി​ജു ലോ​സ​ണ്‍ ഫോ​മാ സ​തേ​ണ്‍ റീ​ജി​യ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ഡാ​ള​സ്: നോ​ര്‍​ത്ത് അ​മ​രി​ക്ക​യി​ലെ പ്ര​മു​ഖ ട്രാ​വ​ല്‍ ഏ​ജ​സി​യാ​യ ലോ​സ​ണ്‍ ട്രാ​വ​ല്‍​സ് ഉ​ട​മ​യും മ​ല​യാ​ള സി​നി​മാ നി​ര്‍​മാ​താ​വും സാം​സ്‌​കാ​ര
അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ച് മാ​ഗ്.
സ്റ്റാ​ഫോ​ർ​ഡ്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ(​മാ​ഗ്) സ്റ്റാ​ഫോ​ർ​ഡി​ൽ ന​ട​ന്ന പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങോ​ടെ അ​മേ​രി​ക്ക​യു​ടെ