• Logo

Allied Publications

Americas
ഫാമിലി യൂത്ത് കോൺഫറൻസ് സുവനീർ പ്രകാശനത്തിന് തയാറായി
Share
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം പു​റ​ത്തി​റ​ക്കു​ന്ന സു​വ​നീ​ർ ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ലാ​ങ്ക​സ്റ്റ​റി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ പ്ര​കാ​ശ​ന​ത്തി​ന് ത​യാ​റാ​യി ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ ആറ് മാ​സ​മാ​യി ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സു​വ​നീ​ർ ക​മ്മി​റ്റി​യു​ടെ​യും ഫൈ​നാ​ൻ​സ് ക​മ്മി​റ്റി​യു​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ പ​രി​സ​മാ​പ്തി​യാ​ണ് സു​വ​നീ​ർ എ​ന്ന് ചീ​ഫ് എ​ഡി​റ്റ​ർ ദീ​പ്തി മാ​ത്യു പ​റ​ഞ്ഞു.

സു​വ​നീ​റി​ലേ​ക്ക് ലേ​ഖ​ന​ങ്ങ​ളും ക്രി​യാ​ത്മ​ക​മാ​യ ആ​വി​ഷ്കാ​ര​ങ്ങ​ളും സം​ഭാ​വ​ന ചെ​യ്ത വി​കാ​രി​മാ​രു​ടെ​യും സ​ഭാം​ഗ​ങ്ങ​ളു​ടെ​യും പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ പി​ന്തു​ണ​ച്ച വ്യ​ക്തി​ക​ളു​ടെ​യും ബി​സി​സു​ക​ളു​ടെ​യും പി​ന്തു​ണ ദീ​പ്തി ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു.

സു​വ​നീ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഫൈ​നാ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ൾ സ​ന്ദ​ർ​ശി​ച്ച് സു​വ​നീ​റി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നും ലേ​ഖ​ന​ങ്ങ​ളും പ​ര​സ്യ​ങ്ങ​ളും ശേ​ഖ​രി​ക്കാ​നും എ​ത്തി​യി​രു​ന്നു.

സു​വ​നീ​ർ ഉ​ള്ള​ട​ക്ക​ത്തി​ലും പ​ങ്കാ​ളി​ത്ത​ത്തി​ലും വി​ജ​യ​ക​ര​മാ​ക്കാ​ൻ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും അ​മൂ​ല്യ​മാ​യി​രു​ന്നെ​ന്ന് ഫൈ​നാ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ ജോ​ൺ താ​മ​ര​വേ​ലി​ൽ അ​റി​യി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ജൂ​ലൈ 11 സ​ഖ​റി​യ മാ​ർ നി​ക്ക​ളാ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്ന​താ​ണ്.

ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ലാ​ങ്ക​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും, സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. കു​ടും​ബാ​രാ​ധ​ന​യും ബ​ന്ധ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ന്ന​തി​ന് സ​മ​ഗ്ര​മാ​യ പ​രി​പാ​ടി​ക​ളാ​ണ് കോ​ൺ​ഫ​റ​ൻ​സി​ൽ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ (914 806 4595), ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (516 439 9087).

റോ​യ​ൽ റോ​ഡ്സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫൗ​ണ്ടേ​ഴ്‌​സ് അ​വാ​ർ​ഡ് മെ​ഡ​ൽ നേ​ടി മ​ല​യാ​ളി.
കോ​ട്ട​യം: കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലു​ള്ള റോ​യ​ൽ റോ​ഡ്സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫൗ​ണ്ടേ​ഴ്‌​സ് അ​വാ​ർ​ഡ് നേ​ടി മ​ല​യാ​ളി.
ബി​ജോ ജോ​സ് ചെ​മ്മാ​ന്ത്ര​യ്ക്ക് ബ​ഷീ​ർ സാ​ഹി​ത്യ പു​ര​സ്‌​കാ​രം.
തി​രു​വ​ന​ന്ത​പു​രം: ഏ​റ്റ​വും മി​ക​ച്ച ചെ​റു​ക​ഥാ​സ​മാ​ഹാ​ര​ത്തി​നു​ള്ള ബ​ഷീ​ർ സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ത്തി​ന് ബി​ജോ ജോ​സ് ചെ​മ്മാ​ന്ത്ര​യു​
ക്യൂ​ബ​ൻ അം​ബാ​സി​ഡ​ർ ഇ​ൻ​ചാ​ർ​ജി​ന് സി​ഐ​ടി​യു സെ​ന്‍റ​റി​ൽ വ​ര​വേ​ൽ​പ്പ്.
തിരുവനന്തപുരം: കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ക്യൂ​ബ​യു​ടെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ഇ​ൻ​ചാ​ർ​ജ് അ​ബെ​ൽ അ​ബെ​ല്ലെ ഡെ​സ്‌​പെ​യി​നി​ന് സി​ഐ​ടി​യു
നോ​യ്‌​ലി​ൽ സെ​ബാ​സ്റ്റ്യ​ൻ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ച​ങ്ങ​നാ​ശേ​രി പാ​ലാ​ത്ര സി​ബി​ച്ച​ന്‍റെ മ​ക​ളും അ​ടി​മാ​ലി കൂ​നം​പാ​റ​യി​ൽ റൊ​ണാ​ൾ​ഡ് കെ.
പി.​സി. തോ​മ​സ് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: പി.​സി. തോ​മ​സ് (ബാ​ബു 76) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.