• Logo

Allied Publications

Europe
വാ​ത്സിം​ഗ്ഹാം തി​രു​നാ​ളി​ന് ഇ​നി 20 നാ​ൾ; ആ​തി​ഥേ​യ​രാ​വു​ക സീ​റോ​മ​ല​ബാ​ർ കേം​ബ്രി​ഡ്ജ് റീ​ജി​യ​ൺ
Share
വാ​ത്സിം​ഗ്ഹാം: വാ​ത്സിം​ഗ്ഹാം മ​രി​യ​ൻ പു​ണ്യ​കേ​ന്ദ്ര​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത മ​രി​യ​ൻ തീ​ർ​ഥാ​ട​ന​വും തി​രു​നാ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു. ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത നേ​തൃ​ത്വം ന​ൽ​കു​ന്ന ഏ​ട്ടാ​മ​ത് തീ​ർ​ഥാ​ട​ന​ത്തി​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് സീ​റോ​മ​ല​ബാ​ർ കേം​ബ്രി​ഡ്ജ് റീ​ജി​യ​ണി​ലെ വി​ശ്വാ​സ സ​മൂ​ഹ​മാ​ണ്.

തീ​ർ​ഥാ​ട​ക​രെ വ​ര​വേ​ൽ​ക്കു​ന്ന​തി​നും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം, ദേ​വാ​ല​യം, തീ​ർ​ഥാ​ട​ന വീ​ഥി​ക​ൾ അ​ട​ക്കം അ​ല​ങ്കാ​രം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, പാ​ർ​ക്കിം​ഗ്, ഫ​സ്റ്റ് എ​യ്ഡ് അ​ട​ക്കം ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ആ​തി​ഥേ​യ​ർ അ​റി​യി​ച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​ന​ങ്ങ​ൾ​ക്ക് സം​ഘാ​ട​ക റോ​ളി​ൽ അ​നു​ഭ​വ സ​മ്പ​ത്തു​ള്ള​വ​രാ​ണ് കേം​ബ്രി​ഡ്ജ് റീ​ജി​യ​ൺ വി​ശ്വാ​സ സ​മൂ​ഹം.



ഉ​ച്ച‌​യ്ക്ക് ര​ണ്ടി​ന് രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ, മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള​വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രു​മാ​യി ആ​ഘോ​ഷ​പൂ​ർ​വ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ക്കും.

പി​താ​വ് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശ​വും ന​ൽ​കും. തി​രു​നാ​ളി​ൽ പ​ങ്കു​ചേ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക്, മാ​തൃ​മ​ധ്യ​സ്ഥ​ത്തി​ൽ അ​നു​ഗ്ര​ഹ​കൃ​പാ വ​ർ​ഷ​വും പ്രാ​ർ​ഥ​നാ​സാ​ഫ​ല്യ​വും നി​റ​വേ​റു​ന്ന​തി​നാ​യി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലും പ്ര​ത്യേ​കി​ച്ച് കേം​ബ്രി​ഡ്ജ് റീ​ജി​യ​ണി​ലെ ഓ​രോ ഭ​വ​ന​ങ്ങ​ളി​ലും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​ക​ൾ ന​ട​ന്നു​വ​രു​ന്നു.



തീ​ർ​ഥാ​ട​ന​ത്തി​ൽ മാ​തൃ​ഭ​ക്ത​രാ​യ വ​ൻ​ജ​നാ​വ​ലി എ​ത്തു​മ്പോ​ൾ ഉ​ണ്ടാ​വാ​റു​ള്ള ഗ​താ​ഗ​ത​കു​രു​ക്കൊ​ഴി​വാ​ക്കു​വാ​നാ​യി എ​ല്ലാ മി​ഷ​നു​ക​ളി​ൽ നി​ന്നും പ​ര​മാ​വ​ധി കോ​ച്ചു​ക​ൾ ക്ര​മീ​ക​രി​ച്ച് ഒ​രു​മി​ച്ച് വ​രാ​നു​ള്ള നി​ർ​ദേ​ശം രൂ​പ​ത ന​ൽ​കി​യി​ട്ടു​ണ്ട്.

തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​ഭ​വ സ​മൃ​ദ്ധ​മാ​യ ചൂ​ടു​ള്ള നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി സ്റ്റാ​ളു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്നു​ണ്ട്. ഗ്രൂ​പ്പു​ക​ളാ​യി​വ​രു​ന്ന​വ​ർ​ക്ക് നീ​ണ്ട ക്യു​വി​ൽ നി​ന്ന് പ്ര​യാ​സം ഉ​ണ്ടാ​വാ​തി​രി​ക്കു​വാ​ൻ മു​ൻ​കൂ​റാ​യി ബു​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കു​ന്ന​താ​ണ്.

വാ​ത്സിം​ഗ്ഹാം പ​ള്ളി​യു​ടെ വി​ലാ​സം: Catholic National Shrine Of Our Lady, Walshingham, Houghton St. Giles, Norfolk, NR22 6AL.

മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളു​മാ​യി മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഫാ​മി​ലി ഓ​ണാ​ഘോ​ഷം ന​ട
ബെ​ൽ​ജി​യം സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ലം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ യൂ​റോ​പ്പി​നു ബെ​ൽ​ജി​യ​ത്തെ വേ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
ജ​ര്‍​മ​നി​യി​ല്‍ മ​ല​ങ്ക​ര​സ​ഭ​യു​ടെ പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ഇ​ന്ന്.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്ന
ഡോ. ​ഫാ. കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലെ​റ്റ് ഡ​യ​റ​ക്‌​ട​ർ.
ഡ​ബ്ലി​ൻ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​നു പു​റ​ത്തു​മു​ള്ള രൂ​പ​താം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു കൂ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​വ
മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ട്രി​യ​ര്‍: കാ​റ​ല്‍ മാ​ര്‍​ക്സി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലെ ട്രി​യ​റി​ലെ മ​ല​യ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണ