ഒന്നാം നിഖ്യാ സൂനഹദോസ്- വിശ്വാസജീവിതത്തിനു മാർഗരേഖ
ഫാ. ജയിംസ്
പുലിയുറുന്പിൽ
പേജ്: 216 വില: ₹280
പൗരസ്ത്യ
വിദ്യാപീഠം,
കോട്ടയം
ഫോൺ: 9447306131
ക്രൈസ്തവ സഭാ ചരിത്രത്തിലെ ആദ്യത്തെ സാർവത്രിക സൂനഹദോസ് ഇന്നത്തെ തുർക്കിയിലെ നിഖ്യാ പട്ടണത്തിൽ എഡി 325ലാണ് സമ്മേളിച്ചത്.
ഈ സൂനഹദോസിന്റെ ചരിത്രം, പ്രാധാന്യം, അതിലെടുത്ത തീരുമാനങ്ങൾ, വിശ്വാസപ്രഖ്യാപനങ്ങൾ എന്നിവയെല്ലാം അതീവ സരളമായും കൃത്യമായും വിവരിക്കുന്ന വിശിഷ്ട ഗ്രന്ഥം.
എല്ലാ ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ടവർക്കും സ്വീകാര്യമായ നിഖ്യാസൂനഹദോസിനെപ്പറ്റിയുള്ള ആദ്യ മലയാളഗ്രന്ഥവുമാണിത്.
നല്ലയിടം
കെ.വി. കുരുവിള
പേജ്: 64 ,വില: ₹120
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 8078999125
അതിരന്പുഴ എന്നു കേൾക്കുന്പോൾത്തന്നെ തിരുനാളും വെടിക്കെട്ടും ചന്തക്കുളവുമെല്ലാമായിരിക്കും ഒാർമ വരിക. അതിരന്പുഴ അറിയപ്പെടുന്ന ഒരു വ്യാപാര കേന്ദ്രംകൂടിയായിരുന്നു.
അതിരന്പുഴയിലെ കുറ്റിയിൽ കുടുംബം തിരുവിതാംകൂറിലെ ബിസിനസ് കുടുംബങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. അതിരന്പുഴയുടെ പ്രതാപത്തിന്റെ ഒാർമകൾ വായിക്കാം.
ദേശീയ പ്രസ്ഥാനപ്രഭാവം കവിത്രയ കവിതയിൽ
ഡോ. ജോസ് പാറക്കടവിൽ
പേജ്: 204 വില: ₹300
പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റി
ഫോൺ: 9447364487
ഇന്ത്യൻ ദേശീയതയെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കാണ് ദേശീയ പ്രസ്ഥാനം വഹിച്ചത്. ഇത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണം കൂടിയായിരുന്നു.
കവിത്രയമായ കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നിവരുടെ കൃതികളിൽ ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള അന്വേഷണം.