ജില്ല: ഇടുക്കി
കാഴ്ച: മഞ്ഞണിഞ്ഞ
മലകൾ, വ്യൂ പോയിന്റ്
പ്രത്യേകതകൾ: മഞ്ഞണിഞ്ഞ മലനിരകളും മനം കവരും കാഴ്ചകളുമായി ഉപ്പുകുന്ന്. ഇടുക്കിയിലെ ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പ്രധാന ടൂറിസം കേന്ദ്രം. സമുദ്രനിരപ്പില്‍നിന്നു മൂവായിരം അടി ഉയരം. കൊടുംവേനലിലും കുളിർമ. ഉപ്പുകുന്ന് സൂയിസൈഡ് പോയിന്റും മുറംകെട്ടിപാറയും പ്രധാന ആകർഷണം. നിരവധി മലയാള സിനിമകളുടെ ലൊക്കേഷൻ.
ഇവിടെനിന്നാല്‍ നാലു ജില്ലകളുടെ വിദൂരകാഴ്ച ആസ്വദിക്കാം. സൂര്യോദയവും അസ്തമയവും കാണാനാകുന്ന ചുരുക്കം സ്ഥലങ്ങളിലൊന്ന്. മഞ്ഞിന്റെ സൗന്ദര്യം നുകരാന്‍ മാത്രം ഇവിടെയെത്തുന്നവരുമുണ്ട്. കുളിർ തെന്നലേറ്റു കാഴ്ചയും കണ്ടിരുന്നാൽ നേരം പോകുന്നതറിയില്ലത്രേ. പോന്നാലും കാഴ്ചകൾ മനസിൽനിന്നു മായില്ല.
വഴി: തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയില്‍ കുളമാവ് ഡാം വരെ 42 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇവിടെനിന്നു പാറമടവഴി അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഉപ്പുകുന്ന് വ്യൂ പോയിന്റിലെത്താം. തൊടുപുഴയില്‍നിന്ന് ഉടുമ്പന്നൂര്‍-പാറമട റൂട്ടില്‍ 28 കിലോമീറ്റര്‍ സഞ്ചരിച്ചും ഇവിടെത്താം. ഉപ്പുകുന്നിലെ തീർഥാടനകേന്ദ്രമായ വിശുദ്ധ അല്‍ഫോന്‍സ പള്ളിയില്‍നിന്നു രണ്ടര കിലോമീറ്റര്‍ ദൂരമാണ് വ്യൂ പോയിന്റിലേക്ക്.
ജെവികെ