പരിശുദ്ധ കുർബാന കരുണയും കരുതലും
ഡോ.അഗസ്റ്റിൻ ചേന്നാട്ട്
(എഡിറ്റർ)
പേജ്: 332 വില: ₹ 250
എസ്എച്ച് ലീഗ് പബ്ലിക്കേഷൻ,
ആലുവ
ഫോൺ: 8281108267
അനേകർക്കു കരുണയും കരുതലുമായ വിശുദ്ധ കുർബാനയുടെ ദൈവശാസ്തം സാധാരണക്കാർക്കു മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഗ്രന്ഥം. പണ്ഡിതരായ എഴുത്തുകാരുടെ സാന്നിധ്യം ഈ പുസ്തകത്തെ കൂടുതൽ ഈടുറ്റതാക്കുന്നു. കുർബാന അനുഭവത്തിൽ ആഴപ്പെടാൻ സഹായിക്കുന്ന ഗ്രന്ഥം.
ട്രിപ്പിൾ നയൻ
ആന്റോ കവലക്കാട്ട്
പേജ്: 104 വില: ₹ 160
സുജിലി പബ്ലിക്കേഷൻ, കൊല്ലം
ഫോൺ: 9496644666
സിനിമാക്കഥ പോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു തിരക്കഥ. നാടകീയതയും സാഹസികതയും ഉദ്വേഗവും സൃഷ്ടിക്കുന്ന മുഹൂർത്തങ്ങൾ രൂപപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഒരു ജ്വല്ലറിയിലേക്കെത്തുന്ന സ്വർണം നഷ്ടമാകുന്നതിലൂടെയും അനുബന്ധ സംഭവങ്ങളിലൂടെയും കഥ പുരോഗമിക്കുന്നു.
വിദേശപഠനം: അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ
റെജി ടി. തോമസ്
പേജ്: 170 വില: ₹ 250
എഡിറ്റ് ഇന്ത്യ, കോട്ടയം
ഫോൺ: 9496991475
വിദേശത്തു പഠനം ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഗ്രന്ഥം. സർവകലാശാലകൾ, കോഴ്സുകൾ, പ്രവേശനപരീക്ഷ, പഠനച്ചെലവ്, സ്കോളർഷിപ്, വിദ്യാഭ്യാസ ലോൺ തുടങ്ങി എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഒാരോ രാജ്യത്തെയും വിവരങ്ങൾ പ്രത്യേകം കൊടുത്തിട്ടുമുണ്ട്.