കുഞ്ഞിളം ദ്വീപുകൾ
കാരൂർ സോമൻ
പേജ്: 82 വില: ₹ 120
പ്രഭാത് ബുക്ക്
ഹൗസ്,
തിരുവനന്തപുരം
ദ്വീപുകളും തടാകങ്ങളും മനംമയക്കുന്ന ഫിൻലൻഡിലേക്കു നടത്തിയ സഞ്ചാരത്തിന്റെ കഥ. ലോകപ്രശസ്തമായ സാന്താക്ലോസ് വില്ലേജുകളും അതിനോട് അനുബന്ധിച്ച വിശേഷങ്ങളും വായനക്കാർക്കു കൗതുകം പകരും. ഫിൻലൻഡിലെ നിരവധി വിശേഷങ്ങളും വായിക്കാം.
ദേവതയും പേടകവും
ആന്റോ
കവലക്കാട്ട്
പേജ്: 36
വില: ₹ 50
കോർപസ്,
തിരുമല
ഫോൺ: 9074079197
കുട്ടികൾക്കു വഴികാട്ടിയാകാവുന്ന ഏതാനും ബാലകഥകളുടെ സമാഹാരം. നല്ലത് ഏതെന്ന് ആരും വിശദീകരിച്ചു കൊടുക്കാതെ തന്നെ കുട്ടികൾക്കു മനസിലാക്കാനാവുന്ന പത്തു കഥകളാണ് ഇതിലുള്ളത്. ലളിതമായ ഭാഷ.
കല്ലൂർക്കാട് ബസിലിക്കയും ശ്രേഷ്ഠസന്താനങ്ങളും
ആന്റണി
ആറിൽചിറ
പേജ്: 150 വില: ₹ 100
കല്ലൂർകാട് ബസിലിക്ക,
ചന്പക്കുളം
ഫോൺ: 9447505677
പതിനാറ് നൂറ്റാണ്ടുകളായി ഒരു ദേശത്തെ മുഴുവൻ ആത്മീയതയിലേക്കു ചേർത്തുനിർത്തിയ ചന്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയെ അടുത്തറിയാൻ സഹായിക്കുന്ന ഗ്രന്ഥം. പള്ളിയുടെ ചരിത്രം നാടിന്റെ കൂടി ചരിത്രമാകുന്നത് ഈ പുസ്തകത്തിൽ തെളിഞ്ഞുകാണാം.
അഞ്ചപ്പവും രണ്ടു മീനും
സി. റോസിലി ജോൺ കൊല്ലക്കൊന്പിൽ
എസ്എബിഎസ്
പേജ്: 200 വില: ₹ 180
സോഫിയ ബുക്സ്,
കോഴിക്കോട്
ഫോൺ: 9061582691
ആത്മകഥയല്ല, അതേസമയം ജീവിതാനുഭവങ്ങളിൽ ഊന്നിനിന്നുകൊണ്ടുള്ള ആത്മീയ വീക്ഷണം പുസ്തകത്തിൽ കാണാം. ധ്യാനശുശ്രൂഷകളിലൂടെ ലഭിച്ച ആത്മീയ വളർച്ചയും അനേകർക്കു ലഭിച്ച അനുഗ്രഹങ്ങളുമൊക്കെ നേരിട്ടറിഞ്ഞതും ഈ കുറിപ്പുകളിലുണ്ട്.