കണ്ണിന് കുളിരായി
കാരൂർ സോമൻ
പേജ്: 72 വില: ₹ 100
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫ്രാൻസിലേക്ക് നടത്തിയ സഞ്ചാരത്തിന്റെ കുറിപ്പുകളാണ് ഈ പുസ്തകം. യാത്രാവിവരണം എന്നതിനൊപ്പം ആ നാടിനെ സാംസ്കാരികമായും ചരിത്രപരമായും അടുത്തറിയാനും ഇതിലെ വിവരണങ്ങൾ സഹായിക്കും. കാഴ്ചകളല്ല, അറിവാണ് പ്രധാനമെന്ന് പ്രസാധകക്കുറിപ്പിൽ പറയുന്നു.
Life is Beautiful
Dr.M.M. Mathew
പേജ്: 112 വില: ₹ 100
ഡോ. എം.വി. പൈലിഫോറം,
കോട്ടയം
സന്തോഷം അന്വേഷിക്കുന്നവർക്കായി ഇംഗ്ലീഷിൽ ഒരു പ്രചോദനാത്മക ഗ്രന്ഥം. നമ്മുടെ കഴിവുകൾ കണ്ടെത്താനും ജീവിതത്തിലെ അവസരങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്താനും സഹായിക്കുന്ന ചിന്തകൾ ഈ ഗ്രന്ഥത്തിലുണ്ട്, ഒപ്പം പ്രതിന്ധികളെ എങ്ങനെ തരണം ചെയ്യണമെന്നതും.
സിസ്റ്റർ റാണി മരിയ
സെബാസ്റ്റ്യൻ പാതാന്പുഴ
പേജ്: 160 വില: ₹ 200
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 8078999125
ഭാരതസഭയിലെ ആദ്യ വനിതാരക്തസാക്ഷി റാണി മരിയയുടെ ജീവചരിത്രം. അനിതര സാധാരണമായ മിഷനറി ജീവിതവും വ്യക്തിജീവിതവുമാണ് ഈ പുസ്തകത്തിലൂടെ കണ്ടെത്തുന്നത്. പ്രതിസന്ധികളെയും വെല്ലുവിളികളെയും റാണി മരിയ നേരിട്ട രീതികളും വായനക്കാരെ സ്പർശിക്കും.