റീ ഡിസൈൻ ചെയ്യാം, ചിന്തകൾ
ഡോ. സെബിൻ
എസ്. കൊട്ടാരം
പേജ്: 230 വില: ₹ 325
ബോയോണ്ട് ബുക്സ്,
തുരുത്തി
ഫോൺ: 9447874887
ചിന്തകളെ കയറൂരി വിടുന്പോൾ ജീവിതം താറുമാറാകാം. അതിനാൽ ചിന്തകളുടെ രൂപഭാവങ്ങൾ റീ ഡിസൈൻ ചെയ്തു പഠനത്തിലും ജോലിയിലും ബിസിനസിലും വ്യക്തിബന്ധങ്ങളിലുമൊക്കെ സമാധാനം കൊണ്ടുവരാനുള്ള വഴികൾ ഗ്രന്ഥകാരൻ മുന്നോട്ടുവയ്ക്കുന്നു.
ചരിത്രവഴികളിലെ എംസിസി സ്കൂളുകൾ
ഡോ. എം.സി. വസിഷ്ഠ് / പി.എൻ. ഗോകുൽനാഥ്
പേജ്: 160 വില: ₹ 230
ഇൻസൈറ്റ് പബ്ലിക്ക,
കോഴിക്കോട്
ഫോൺ: 8089239300
മലബാറിലെ ദേശീയ, സാമൂഹ്യ പ്രസ്ഥാനങ്ങളിൽ മലബാർ ക്രിസ്ത്യൻ സ്കൂളുകൾ വഹിച്ച
പങ്കാണ് ഈ പുസ്തകം അനാവരണം ചെയ്യുന്നത്. 175 വർഷത്തെ ചരിത്രമുള്ള ഈ വിദ്യാഭ്യാസസ്ഥാപനത്തെക്കുറിച്ചു തയാറാക്കിയ ഗ്രന്ഥം മലബാറിന്റെ
ചരിത്രംകൂടിയാണ് പറയുന്നത്.
വാത്സ്യായനൻ പറയാത്തത്
മാത്യൂസ് ആർപ്പൂക്കര
പേജ്: 116 വില: ₹ 150
സൺഷൈൻ ബുക്സ്,
തൃശൂർ
ഫോൺ: 8089239300
കുടുംബമാണ് സമൂഹത്തിന്റെ നിലനിൽപ്പിന്റെ ആധാരം. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹബന്ധമാണ് അതിന്റെ തൂണുകൾ. എന്നാൽ, സമീപകാലത്ത് സ്വവർഗപ്രേമം പോലെയുള്ള പ്രചാരണങ്ങൾ ശക്തമാകുന്നു. ഇത്തരം തെറ്റായ രീതികൾ ജീവിതത്തിൽ വരുത്തുന്ന ദുരന്തങ്ങളാണ് ഈ നോവലിന്റെ പ്രമേയം.