കെ​സി​എ​സ് ഷി​ക്കാ​ഗോ ക്നാ​യി തൊ​മ്മന്‍റെയും​ ബി​ഷ​പു​മാ​രു​ടെ​യും ഓ​ർ​മ ദി​നം ആ​ച​രി​ച്ചു
Friday, March 7, 2025 7:43 AM IST
ഷി​ക്കാ​ഗോ: ക്നാ​യി തോ​മ​യു​ടെ​യും മാ​ർ മാ​ത്യു മാ​ക്കി​ൽ, മാ​ർ അ​ല​ക്സാ​ണ്ട​ർ ചൂ​ള​പ്പ​റ​മ്പി​ൽ, മാ​ർ തോ​മ​സ് ത​റ​യി​ൽ, ആ​ർ​ച്ച്ബി​ഷ​പ് മാർ കു​ര്യാ​ക്കോ​സ് കു​ന്ന​ശ്ശേ​രി എ​ന്നി​വ​രു​ടെ ഓ​ർ​മ ദി​നം ഷി​ക്കാ​ഗോ കെസിഎ​സ് ആ​ച​രി​ച്ചു. ച​ട​ങ്ങു​ക​ൾ​ക്ക് കെസിഎ​സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ക്രി​സ് ക​ട്ട​പ്പു​റം നേ​തൃ​ത്വം ന​ൽ​കി.

മാ​ർ​ച്ച് ര​ണ്ടി​ന് ന​ട​ന്ന ഓ​ർ​മ ദി​ന​ത്തി​ൽ, റാം ​താ​ന്നി​ച്ചു​വ​ട്ടി​ലി​ന്‍റെ പ്രാ​ർ​ഥ​നാ ഗാ​ന​ത്തി​ന് ശേ​ഷം കെ.​സി.​എ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​ന​മ​ല അ​തി​ഥി​ക​ൾ​ക്ക് സ്വാ​ഗ​ത​മേ​കി സം​സാ​രി​ച്ചു. ക്നാ​നാ​യ റീ​ജ​ൻ വി​കാ​രി ജ​ന​റ​ൽ റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

തു​ട​ർ​ന്ന് കെസിവൈഎ​ൽഎ​ൻഎ ദേ​ശീ​യ പ്ര​സി​ഡന്‍റ് ആ​ൽ​വി​ൻ പി​ണ​ർ​ക​യി​ൽ, ജോ​ഷ്വാ മ​ര​ങ്ങാ​ട്ടി​ൽ എ​ന്നി​വ​ർ മാ​ർ മാ​ക്കീ​ൽ, മു​ൻ കെസിഎ​സ് പ്ര​സി​ഡന്‍റ് തോ​മ​സ് പൂ​ത​ക്ക​രി മാ​ർ അ​ല​ക്സാ​ണ്ട​ർ ചൂ​ള​പ്പ​റ​മ്പി​ൽ, ലി​നു പ​ടി​ക്ക​പ്പ​റ​മ്പി​ൽ മാ​ർ തോ​മ​സ് ത​റ​യി​ൽ, ജെ​യിം​സ് കു​ന്നശേ​രി​ൽ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേരി എ​ന്നി​വ​രെ കു​റി​ച്ചും സം​സാ​രി​ച്ചു.


കെ​സിഎ​സി​ന്‍റെ ആ​ദ്യ​കാ​ല പ്ര​സി​ഡന്‍റു​മാ​രി​ൽ ഒ​രാ​ളാ​യ ഇ​ല​ക്കാ​ട്ട് ജോ​ൺ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. അ​നു​സ്മ​ര​ണ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ​ക്ക്, വി​കാ​രി ജ​ന​റ​ൽ റ​വ. ഫാ ​തോ​മ​സ് മു​ള​വ​നാ​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. കെസിഎ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി പ​ള്ളി വീ​ട്ടി​ൽ അ​തി​ഥി​ക​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞു.